കേരളത്തിലും പ്രതിഷേധം അലയടിക്കുന്നു; അർധരാത്രിയിലും തെരുവിലിറങ്ങി യുവാക്കളും വിദ്യാർത്ഥികളും

ഡൽഹി ജാമിഅ മില്ലിയ സർവകലാശാലയിൽ പൊലീസ് നടത്തിയ അതിക്രമത്തിൽ കേരളത്തിലും ശക്തമായ പ്രതിഷേധനം. ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ, കെഎസ്‌യു, യൂത്ത് കോൺഗ്രസ്, എംഎസ്എഫ്, റവല്യൂഷണറി യൂത്ത്, എസ്ഡിപിഐ, എസ്എസ്എഫ് പ്രവർത്തകരെല്ലാം മിന്നൽ പ്രതിഷേധവുമായി തെരുവിലിറങ്ങി.
സംസ്ഥാനത്ത് ഏറ്റവും ശക്തമായ പ്രതിഷേധം അരങ്ങേറിയത് രാജ്ഭവന് മുന്നിലായിരുന്നു. രാത്രി പത്തരയോടെ മാർച്ച് നടത്തിയ ഡിവൈഎഫ്‌ഐ പ്രവർത്തകർ രാജ്ഭവനിലേക്ക് അതിക്രമിച്ച് കടക്കാൻ ശ്രമിച്ചു. ഇതോടെ പൊലീസ് ജലപീരങ്കി പ്രയോഗിച്ചു. ഡിവൈഎഫ്‌ഐക്ക് പിന്നാലെ കെഎസ്‌യുവും രാജ്ഭവനിലേക്ക് പ്രതിഷേധവുമായി എത്തി. പൊലീസിന് ലാത്തിച്ചാർജ്ജ് നടത്തേണ്ടി വന്നു. എസ്എഫ്‌ഐ, എംഎസ്എഫ്, എസ്ഡിപിഐ പ്രവർത്തകരും രാജ്ഭവനിലേക്ക് മാർച്ച് നടത്തി.
കോഴിക്കോട് ഡിവൈഎഫ്‌ഐയും കെഎസ്യുവും ട്രെയിൻ തടഞ്ഞു. വടകരയിൽ റവല്യൂഷണറി യൂത്ത് നേതൃത്വത്തിൽ നാഷണൽ ഹൈവേ ഉപരോധിച്ചു. തലശ്ശേരിയിൽ ഡിവൈഎഫ്‌ഐ പ്രവർത്തകർ ട്രെയിൻ തടഞ്ഞു. കൂത്തുപറമ്പിൽ പ്രധാനമന്ത്രിയുടെ കോലം കത്തിച്ചു. യൂത്ത് കോൺഗ്രസ് പ്രവർത്തകർ കരിപ്പൂർ വിമാനത്താവളത്തിലേക്ക് മാർച്ച് നടത്തി.
story highlights- jamia millia, DYFI, SFI, protest
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here