ഹർത്താൽ; മലപ്പുറത്ത് 76 പേർ അറസ്റ്റിൽ

മലപ്പുറം ജില്ലയിൽ 76 പേർ അറസ്റ്റിൽ.  19 കേസുകളിലായി 58 പേരെയും ഹർത്താലിൽ വാഹനം തടഞ്ഞതിന് കടകൾ നിർബന്ധിച്ച് അടക്കാൻ ശ്രമിച്ചതിന് 18 പേരെയും പൊലീസ് അറസ്റ്റ് ചെയ്തു.

ഹർത്താൽ അനുകൂല പ്രകടനം നടത്തിയതിന് ഉൾപ്പെടെ ഇരുനൂറിലധികം പേർക്കെതിരെ പൊലീസ് കേസ് രജിസ്റ്റർ ചെയ്തു. സ്വകാര്യ ബസുകൾ ഒഴിച്ചു നിർത്തിയാൽ നിരത്തുകൾ സജീവമാണ്. കെഎസ്ആർടിസി ബസുകൾ സർവീസ് നടത്തി, അവശ്യ സേവനങ്ങൾക്ക് ടാക്‌സികൾ ലഭ്യമായിരുന്നു.

Read Also : ഹർത്താൽ; സംസ്ഥാനത്ത് നൂറിലേറെ പേർ കരുതൽ തടങ്കലിൽ

കടകമ്പോളങ്ങൾ അടഞ്ഞുകിടക്കുകയാണ്. ചിലയിടങ്ങളിൽ തുറന്ന കടകൾ നിർബന്ധിച്ച് അടപ്പിക്കാൻ ശ്രമമുണ്ടായി. ഹർത്താൽ അനുകൂലികൾ വിവിധയിടങ്ങളിൽ പ്രകടനം നടത്തി.

അതേസമയം, ഓഫീസുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഹാജർ നില കുറവാണ്. ജില്ലയിൽ അനിഷ്ട സംഭവങ്ങൾ രേഖപ്പെടുത്തിയിട്ടില്ല.

Story Highlights- Citizenship Amendment Act

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top