Advertisement

അഡ്വ വി.കെ. ബീനാകുമാരി മനുഷ്യാവകാശ കമ്മീഷൻ അംഗം

December 17, 2019
Google News 1 minute Read

അഭിഭാഷകയായ വി.കെ. ബീനാകുമാരി കേരള സംസ്ഥാന മനുഷ്യാവകാശ കമ്മീഷൻ അംഗമാവും. മുഖ്യമന്ത്രി, നിയമസഭാ സ്പീക്കർ, പ്രതിപക്ഷ നേതാവ്, എന്നിവരടങ്ങിയ സമിതിയുടേതാണ് തീരുമാനം. ഗവർണറാണ് നിയമനം നടത്തുന്നത്.

തിരുവനന്തപുരം ഗവ. ലോ കോളേജിൽ നിന്ന് നിയമബിരുദവും കൊച്ചി സർവകലാശാലയിൽ നിന്ന് നിയമത്തിൽ ബിരുദാനന്തര ബിരുദവുമുള്ള അഡ്വ ബീനാകുമാരി കൊച്ചി സ്വദേശിനിയാണ്. നിയമ വകുപ്പിൽ ലീഗൽ അസിസ്റ്റന്റായി സർക്കാർ സർവീസിൽ പ്രവേശിച്ചു. തുടർന്ന് നികുതി വകുപ്പിൽ അസിസ്റ്റന്റ് കമ്മീഷണറായി നേരിട്ട് നിയമിതയായി. നികുതി വകുപ്പിൽ ജോയിന്റ് കമ്മീഷണറായിരുന്നു. ടാക്‌സസ് ട്രൈബ്യൂണൽ അംഗമായി പ്രവർത്തിച്ചിട്ടുണ്ട്. എറണാകുളം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര ഫോറം അംഗമായി അഞ്ച് വർഷം പ്രവർത്തിച്ചു. തുടർന്ന് പൊലീസ്, ജയിൽ പരിഷ്‌ക്കരണ കമ്മീഷൻ അംഗമായും പ്രവർത്തിച്ചിട്ടുണ്ട്. സ്റ്റേറ്റ് ഹോക്കി പ്ലേയറാണ്. കെ.മോഹൻകുമാർ രാജിവച്ച ഒഴിവിലാണ് നിയമനം.

story highlights- human right commission, v k beenakumari

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here