എൻ ആർ മധുവിൻ്റെ പ്രസംഗം വംശീയ- ജാതീയ അധിക്ഷേപം,കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് DYFI; പൊലീസിൽ പരാതി നൽകി

ആർഎസ്എസ് മുഖപത്രമായ കേസരി വാരികയുടെ മുഖ്യ പത്രാധിപർ എൻ ആർ മധുവിൻ്റെ വിദ്വേഷ പ്രസംഗത്തിൽ പരാതി നൽകി ഡി വൈ എഫ് ഐ. കൊല്ലം റൂറൽ ജില്ലാ മേധാവിയ്ക്ക് പരാതി നൽകി. എൻ ആർ മധുവിൻ്റെ പ്രസംഗം വംശീയ- ജാതീയ അധിക്ഷേപമെന്നും ഇയാൾക്ക് എതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യുമെന്നും ആവശ്യപ്പെട്ടാണ് പരാതി. ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറി ശ്യാം മോഹനാണ് പരാതി നൽകിയത്. എൻ ആർ മധുവിൻ്റെ ഈ പ്രസംഗം ജാതീയ – അധിക്ഷേപമെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവൈഎഫ്ഐയുടെ പരാതി.
ദളിത് ആക്രോസിറ്റി നിയമപ്രകാരം എൻ ആർ മധുവിൻ്റെ പ്രസംഗത്തിന് എതിരെ എഫ് ഐ ആർ രജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തണമെന്നാണ് ഡി വൈ എഫ് ഐ പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. വംശീയ അധിക്ഷേപമാണ് പ്രസംഗത്തിൽ ഉടനീളം ആർ എസ് എസ് നേതാവ് എൻ ആർ മധു നടത്തുന്നതെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നത്. എൻ ആർ മധുവിന് കേസ് രജിസ്റ്റർ ചെയ്യണമെന്നും പരാതിയിൽ ചൂണ്ടിക്കാട്ടുന്നു.ഡി വൈ എഫ് ഐ ജില്ലാ സെക്രട്ടറിയാണ് കൊല്ലം റൂറൽ പൊലീസ് മേധാവിയ്ക്ക് പരാതി നൽകിയത്.
വേടനെതിരെ എൻ.ആർ മധു ഇന്നലെയാണ് രംഗത്തെത്തിയത്. വളർന്നു വരുന്ന തലമുറയിലേക്ക് വിഷം കുത്തിവെക്കുന്ന കലാഭാസമാണിതെന്നും വേടന്റെ പിന്നിൽ രാജ്യത്തിൻ്റെ വിഘടനം സ്വപ്നം കാണുന്ന സ്പോൺസർമാരുണ്ടെന്നും അദ്ദേഹം പറഞ്ഞു.
വേടൻ്റെ പാട്ടുകൾ ജാതി ഭീകരവാദം പ്രചരിപ്പിക്കുന്നവയാണെന്നാണ് മധു പ്രസംഗിച്ചത്. കൊല്ലം കുണ്ടറയിലെ ക്ഷേത്ര പരിപാടിയിലായിരുന്നു പ്രസംഗം. ആള് കൂടാൻ വേടൻ്റെ പാട്ട് വെക്കുന്നവർ നാളെ അമ്പല പറമ്പിൽ ക്യാബറെ ഡാൻസും വെക്കുമെന്നും മധു പറഞ്ഞു.
അറേബ്യൻ ഭക്ഷണത്തിനെതിരെയും മധു പ്രസംഗിച്ചു. ആഹാരം തൃപ്തി തോന്നണമെങ്കിൽ ഇപ്പോൾ അറേബ്യൻ ഫുഡ് കഴിക്കണം. ഷവർമ്മ എന്നാൽ ശവം പ്ലസ് വർമ്മയാണ്. ഷവർമ്മ കഴിച്ച് മരിച്ചവരെല്ലാം വർമ്മമാരാണ്.
ഷവർമ്മ കഴിച്ച് മരിച്ചവരിൽ ആയിഷയും, മുഹമ്മദും, തോമസും ഇല്ല. പക്ഷേ അതിൽ വർമ്മയുണ്ട്. അതുകൊണ്ടാണ് പേര് ഷവർമ്മയെന്നായത്. കരിഞ്ഞ മാംസത്തിൻ്റെ ഗന്ധമാണ് നമ്മുടെ തെരുവുകളിൽ. ശ്മശാനത്തിൽ കൂടി കടന്നു പോകുന്ന പ്രതീതിയാണെന്നും മധു പറഞ്ഞു.
Story Highlights : dyfi file complaint against nr madhu
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here