അവശ്യസാധനങ്ങളുടെ വില വർധന; സവാളയില്ലാത്ത ബിരിയാണിയുണ്ടാക്കി ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ

അവശ്യസാധനങ്ങളുടെ വില വർധനയിൽ പ്രതിഷേധിച്ച് ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ. ഓൾ കേരള കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന കമ്മിറ്റി എറണാകുളം ജില്ലാ കമ്മിറ്റിയുടെ സഹകരണത്തോടെ കൊച്ചി മറൈൻഡ്രൈവിൽ നടത്തിയ രാപ്പകൽ സമരത്തിൽ സവാളയില്ലാത്ത ബിരിയാണിയുണ്ടാക്കിയായിരുന്നു പ്രതിഷേധം.
വിലക്കയറ്റം നിയന്ത്രിക്കുക ലൈസൻസ് ഇല്ലാതെ കാറ്ററിംഗ് നടത്തുന്നവർക്കെതിരെ നടപടി സ്വീകരിക്കുക കാറ്ററിംഗ് വ്യവസായത്തെ അവശ്യ സർവീസായി പ്രഖ്യാപിക്കുക തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പ്രതിഷേധം.
ഹൈബി ഈഡൻ എംപിയാണ് പ്രതിഷേധ സംഗമം ഉദ്ഘാടനം ചെയ്തത്. കാറ്ററിംഗ് അസോസിയേഷൻ സംസ്ഥാന പ്രസിഡന്റ് പ്രിൻസ് ജോർജ്, ജനറൽ സെക്രട്ടറി വി സുനിൽ കുമാർ, ട്രഷറർ ടികെ രാധാകൃഷ്ണൻ എന്നിവര്‍ പ്രസംഗിച്ചു.
Story Highlights- Caterers, Onion
ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here