Advertisement

ജപ്തി ഭീഷണി; തൃശൂരിൽ കർഷകൻ ആത്മഹത്യ ചെയ്തു

December 17, 2019
Google News 1 minute Read

കടബാധ്യതയെ തുടർന്ന് തൃശൂർ മരോട്ടിച്ചാലിൽ വാഴ കർഷകൻ ആത്മഹത്യ ചെയ്തു. ഔസേപ്പ് എന്ന കർഷകനാണ് ആത്മഹത്യ ചെയ്തത്. ബാങ്കിൽ നിന്ന് വായ്പയെടുത്ത് ചെയ്ത വാഴകൃഷി പ്രളയത്തിൽ പൂർണമായും നശിച്ചിരുന്നു. പലിശ കുടിശിക തീർക്കണമെന്ന് കാണിച്ച് ഇദ്ദേഹത്തിന് ബാങ്ക് നോട്ടീസ് നൽകിയിരുന്നു.

മരോട്ടിച്ചാൽ ബാങ്ക് ഓഫ് ഇന്ത്യ ശാഖയിൽ നിന്ന് 75000 രൂപയും, തൃശൂർ ഗ്രാമീണ് ബാങ്കിൽ നിന്ന് 50000 രൂപയും ഔസേപ്പ് കാർഷികാവശ്യാർത്ഥം വായ്പയെടുത്തിരുന്നു. രണ്ടു പ്രളയങ്ങളിലുമായി വാഴകൃഷി പൂർണമായും നശിച്ചതോടെ തിരിച്ചടവ് മുടങ്ങി. ഇതിനിടെ പലിശ കുടിശിക തീർക്കണമെന്നുകാണിച്ച് ബാങ്ക് ഔസേപ്പിന് നോട്ടീസ് അയച്ചു. തുടർന്നുണ്ടായ മനസിക സമ്മർദമാണ് ആത്മഹത്യയിലേക്ക് നയിച്ചത്. ഇന്നലെ വിഷം കഴിച്ച് മരിച്ച നിലയിലാണ് ഔസേപ്പിനെ കണ്ടെത്തിയത്.

Read also: കടബാധ്യത; വയനാട്ടിൽ കർഷകൻ ആത്മഹത്യ ചെയ്തു

ഔസേപ്പ് കടുത്ത മാനസിക സമ്മർദത്തിലായിരുന്നുവെന്ന് ബന്ധുക്കൾ പറഞ്ഞു. അതേസമയം, ഔസേപ്പിന് ജപ്തി നോട്ടീസ് അയച്ചിട്ടില്ലെന്ന് ബാങ്ക് ഓഫ് ഇന്ത്യ മരോട്ടിച്ചാൽ ശാഖാ മാനേജർ വ്യക്തമാക്കി.

Story highlights- farmer commit suicide, thrissur

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here