Advertisement

ആ ചുവന്ന കുപ്പായക്കാരന്‍ ആരെന്ന ചോദ്യവുമായി ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു

December 17, 2019
Google News 5 minutes Read

ആ ചുവന്ന കുപ്പായക്കാരന്‍ ആരെന്ന ചോദ്യവുമായി സുപ്രിം കോടതി മുന്‍ ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു. മുഖം മറച്ച് ജാമിഅയിലെ വിദ്യാര്‍ത്ഥികളെ പൊലീസിനൊപ്പം തല്ലിച്ചതച്ച യൂണിഫോമിലല്ലാത്ത അയാള്‍ ആരെന്നു ആരെങ്കിലും പറഞ്ഞു തരുമോ?- എന്നാണ് ജസ്റ്റിസ് മാര്‍ക്കണ്ഡേയ കട്ജു ട്വിറ്ററില്‍ പങ്ക് വച്ച പോസ്റ്റിലൂടെ ചോദിച്ചിരിക്കുന്നത്.

തങ്ങളെ തല്ലിച്ചതച്ച സംഘത്തില്‍ പൊലീസുകാര്‍ മാത്രമല്ല ഉണ്ടായിരുന്നതെന്നാണ് വിദ്യാര്‍ത്ഥികള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്.
മലയാളികള്‍ ഉള്‍പ്പെടെയുള്ള വിദ്യാര്‍ത്ഥികളുടെ ഈ ആരോപണം ശക്തിപ്പെടുത്തുന്ന രീതിയിലാണു പലരും സമൂഹമാധ്യമങ്ങളില്‍ സംശയം ഉന്നയിച്ചിരിക്കുന്നത്. ജീന്‍സും സ്പോര്‍ട്സ് ഷൂവും ചുവന്ന കുപ്പായവും ഹെല്‍മറ്റും ധരിച്ച് പെണ്‍കുട്ടികളെ നീളന്‍ വടികൊണ്ട് അടിക്കാനൊരുങ്ങുന്നയാളിന്റെ ചിത്രവും കട്ജു പോസ്റ്റ് ചെയ്തിട്ടുണ്ട്. കഴിഞ്ഞ ദിവസം പുറത്തുവന്ന വീഡിയോയിലും ഇയാളുടെ ദൃശ്യങ്ങള്‍ ഉണ്ട്.

Story Highlights- Justice Markandeya Katju,  Jamia Millia, Citizenship Amendment Act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here