എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ബിജെപി നേതാവിന്റെ ഹർജി സുപ്രിം കോടതി തള്ളി

എട്ട് സംസ്ഥാനങ്ങളിൽ ഹിന്ദുക്കളെ മതന്യൂനപക്ഷമായി പ്രഖ്യാപിക്കണമെന്ന ആവശ്യം സുപ്രിം കോടതി തള്ളി. മതത്തിന്റെ അടിസ്ഥാനത്തിൽ സംസ്ഥാനങ്ങളുടെ അതിർത്തി നിശ്ചയിക്കാൻ കഴിയില്ല. ഭാഷയുടെ അടിസ്ഥാനത്തിലാണ് അതിർത്തികളെന്നും ചീഫ് ജസ്റ്റിസ് എസ്.എ. ബോബ്‌ഡെ വ്യക്‌തമാക്കി.
ഹിന്ദു ആരാണെന്ന് നിർവചിച്ച് മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കാൻ കഴിയില്ല. മതങ്ങൾ അതിർത്തികൾ കടന്നും നിൽക്കുകയാണ്. രാജ്യവ്യാപകമായി മാത്രമേ മതത്തെ പരിഗണിക്കാൻ കഴിയുകയുള്ളുവെന്നും ചീഫ് ജസ്റ്റിസ് നിരീക്ഷിച്ചു. ബിജെപി നേതാവും അഭിഭാഷകനുമായ അശ്വിനി ഉപാധ്യായയാണ് കോടതിയെ സമീപിച്ചത്.
2017ലാണ് അശ്വിനി ഉപാധ്യായ ഹർജി സമർപ്പിച്ചത്. മിസോറം, നാഗാലാന്‍ഡ്, മേഘാലയ, ജമ്മു കശ്മീര്‍, അരുണാചല്‍പ്രദേശ്, മണിപ്പുര്‍, പഞ്ചാബ്, ലക്ഷദ്വീപ് എന്നിവിടങ്ങളിൽ ഹിന്ദുക്കളെ ന്യൂനപക്ഷ സമുദായമായി പ്രഖ്യാപിച്ച് വിജ്ഞാപനമിറക്കണമെന്നായിരുന്നു ആവശ്യം.
Story Highlights: Supreme Court
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here