Advertisement

ഉപതെരഞ്ഞെടുപ്പിലെ വിജയം; ജോസ് കെ മാണി വിഭാഗത്തിന് നേരിയ ആശ്വാസം

December 18, 2019
Google News 1 minute Read

കേരള കോണ്‍ഗ്രസ് എം തര്‍ക്കത്തില്‍ ജോസ് കെ മാണി വിഭാഗത്തിന് നേരിയ ആശ്വാസം പകര്‍ന്ന് തദ്ദേശ സ്വയം ഭരണസ്ഥാപനങ്ങളിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് വിജയം. പാര്‍ട്ടിയിലെ ഇരു പക്ഷങ്ങളും ഏറ്റുമുട്ടിയ കോട്ടയം അകലക്കുന്നം പഞ്ചായത്തില്‍ ജോസ് കെ മാണി പക്ഷ സ്ഥാനാര്‍ത്ഥി വിജയിച്ചു. കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലും ജോസ് വിഭാഗത്തിന്റെ സ്ഥാനാര്‍ത്ഥി വിജയിച്ചു. അകലക്കുന്നം പഞ്ചായത്തില്‍ രണ്ടില ചിഹ്നത്തില്‍ മത്സരിച്ച പി ജെ ജോസഫ് വിഭാഗത്തിലെ ബിബിന്‍ തോമസിനെ 63 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് ജോസ് പക്ഷത്തെ ജോര്‍ജ് തോമസ് വിജയിച്ചത്. ഫുട്‌ബോള്‍ ചിഹ്നത്തിലായിരുന്നു ജോര്‍ജ് തോമസ് മത്സരിച്ചത്. യുഡിഎഫിനെ ദുര്‍ബലപ്പെടുത്തുന്ന ഒറ്റുകാര്‍ക്കുള്ള കനത്ത തിരിച്ചടിയാണ് അകലക്കുന്നം പഞ്ചായത്തിലെ വിജയമെന്ന് ജോസ് കെ മാണി പ്രതികരിച്ചു. എല്‍ഡിഎഫ്, ബിജെപി വോട്ടുകള്‍ ജോസ് പക്ഷം വിലയ്ക്ക് വാങ്ങിയെന്ന് ജോസഫ് വിഭാഗം ആരോപിച്ചു.

കാസര്‍ഗോഡ് ബളാല്‍ പഞ്ചായത്തിലെ വള്ളിക്കടവ് വാര്‍ഡിലും ജോസ് വിഭാഗം സീറ്റ് നിലനിര്‍ത്തി. ജോസഫ് പക്ഷം എതിര്‍ത്തിനാല്‍ സ്വതന്ത്ര ചിഹ്നമായ കുട അടയാളത്തിലാണ് ജോയ് മൈക്കിള്‍ മത്സരിച്ചത്. പാര്‍ട്ടിയും ചിഹ്നവും ആര്‍ക്കെന്നതില്‍ കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മീഷന്‍ തീരുമാനം വരാനിരിക്കെ തദ്ദേശ ഉപതെരഞ്ഞെടുപ്പ് വിജയം ആയുധമാക്കാന്‍ ഒരുങ്ങുകയാണ് ജോസ് വിഭാഗം. ചിഹ്നം ഇല്ലെങ്കിലും ജനങ്ങള്‍ ഒപ്പമുണ്ടെന്ന് വാദമാണ് നേതാക്കള്‍ ഉയര്‍ത്തുന്നത്.

 STORY HIGHLIGHTS- Jos K Mani, Kerala Congress (M)

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here