തൃശൂർ കേരളവർമ കോളജിൽ എസ്എഫ്‌ഐ- എബിവിപി സംഘർഷം: മൂന്ന് എബിവിപി പ്രവർത്തകർ ആശുപത്രിയിൽ

തൃശൂർ കേരളവർമ കോളജിൽ എസ്എഫ്‌ഐ- എബിവിപി സംഘർഷം. പരുക്കേറ്റ മൂന്ന് വിദ്യാർത്ഥികളെ വെസ്റ്റ്‌ഫോർട്ട് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എബിവിപി പ്രവർത്തകർക്കാണ് പരുക്കേറ്റത്.
എബിവിപി യൂണിറ്റ് സെക്രട്ടറി രാഹുലിനെ എമർജൻസി കെയറിൽ പ്രവേശിപ്പിച്ചു. അക്ഷയ്, ആരോമൽ എന്നിവർക്കും ക്രൂരമായി മർദനമേറ്റു.
Read Also: ‘സമാധാനപരമായി പ്രതിഷേധിക്കണം’; പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധങ്ങളെ പിന്തുണച്ച് ദുൽഖർ സൽമാൻ
ഇന്ന് രാവിലെ ഒമ്പതരയോട് കൂടിയാണ് സംഭവം. പൗരത്വ ഭേദഗതി നിയമത്തിനനുകൂലമായി പ്രകടനം നടത്തി എന്നരോപിച്ചാണ് വളഞ്ഞിട്ട് മർദിച്ചത്.
കഴിഞ്ഞ ദിവസം പൗരത്വ ഭേദഗതി നിയമത്തിനെക്കുറിച്ച് സെമിനാർ സംഘടിപ്പിക്കുന്നതിന്റെ ഭാഗമായി എബിവിപി നടത്തിയ ചർച്ചയാണ് തർക്കത്തിൽ കലാശിച്ചത്. അന്ന് പുറത്ത് നിന്ന് ഒരാളെ എത്തിച്ചതിനെതിരെ എസ്എഫ്‌ഐ പ്രതിഷേധിച്ചിരുന്നു. സെമിനാർ നടത്താൻ അനുവദിക്കില്ലെന്നും എസ്എഫ്‌ഐ അന്ന് നിലപാടെടുത്തു. പൊലീസിന്റെ മധ്യസ്ഥതയിൽ പ്രശ്‌നം ഏറെക്കുറെ പരിഹരിച്ചിരുന്നു, എന്നാൽ ഇന്ന് അത് വലിയ രീതിയിലുള്ള സംഘർഷത്തിന് വഴിമാറി.
തങ്ങളുടെ ഭാഗത്ത് നിന്ന് പ്രകോപനപരമായി ഒന്നും ഉണ്ടായില്ലെന്ന് എബിവിപി പ്രവർത്തകർ പറയുന്നു. അധ്യാപകർക്ക് പോലും മർദനമേൽക്കുന്ന സാഹചര്യമുണ്ടായി. പക്ഷെ അവർക്ക് വരെ പുറത്ത് പറയാൻ ഭയമാണെന്നും അധ്യാപക സംഘടനകൾ എസ്എഫ്‌ഐക്ക് കൂട്ടുനിൽക്കുന്നുവെന്നും എബിവിപി ആരോപിക്കുന്നു.
thrissur kerala varma college, sfi, abvp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here