പൗരത്വ നിയമ ഭേദഗതി ; കോണ്‍ഗ്രസിനെ പ്രതിരോധത്തിലാക്കാന്‍ മന്‍മോഹന്‍ സിംഗിന്റെ വീഡിയോ പുറത്ത് വിട്ട് ബിജെപി

പൗരത്വ നിയമ ഭേദഗതി പ്രതിഷേധങ്ങളില്‍ കോണ്‍ഗ്രസിന്റെ മുനയൊടിക്കാന്‍ മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ വീഡിയോ പുറത്തുവിട്ട് ബിജെപി. 2003-ല്‍ രാജ്യസഭാ പ്രതിപക്ഷ നേതാവായിരിക്കെ മന്‍മോഹന്‍ സിംഗ് നടത്തിയ പ്രസംഗത്തിന്റെ വീഡിയോ ആണ് ബിജെപി ആയുധമാക്കിയിരിക്കുന്നത്.
അയല്‍ രാജ്യങ്ങളിലെ മതന്യൂനപക്ഷങ്ങള്‍ക്ക് രാജ്യത്ത് പൗരത്വം നല്‍കണമെന്ന് മന്‍മോഹന്‍ സിംഗ് ആവശ്യപ്പെടുന്ന വീഡിയോ ആണ് ബിജെപി ഇപ്പോള്‍ പുറത്തുവിട്ടിരിക്കുന്നത്.
In 2003, speaking in Rajya Sabha, Dr Manmohan Singh, then Leader of Opposition, asked for a liberal approach to granting citizenship to minorities, who are facing persecution, in neighbouring countries such as Bangladesh and Pakistan. Citizenship Amendment Act does just that… pic.twitter.com/7BOJJMdkKa
— BJP (@BJP4India) December 19, 2019
2003-ലെ പാര്‍ലമെന്റ് രേഖകളുടെ ഭാഗമായി സൂക്ഷിച്ചിരുന്ന വീഡിയോ ആണ് ബിജെപി നേതാക്കളും പ്രവര്‍ത്തകരും വ്യാപകമായി പ്രചരിപ്പിക്കുന്നത്. ‘വിഭജനത്തിന് ശേഷം ബംഗ്ലാദേശ് പോലെയുള്ള രാജ്യങ്ങളിലെ മത ന്യൂനപക്ഷങ്ങള്‍ പീഡനം നേരിടുന്നു. അവിടെനിന്ന് അഭയാര്‍ത്ഥികളായി എത്തിയിട്ടുള്ള ഈ വിഭാഗത്തിന് പൗരത്വം നല്‍കാന്‍ നമുക്ക് ധാര്‍മിക ഉത്തരവാദിത്തമുണ്ട്. അതിനാല്‍ അവര്‍ക്ക് പൗരത്വം നല്‍കാനുള്ള നടപടികള്‍ കൂടുതല്‍ ഉദാരമാക്കണം. ഇക്കാര്യങ്ങള്‍ മനസില്‍ വച്ച് ഭാവിയില്‍ പൗരത്വ നിയമത്തില്‍ ആഭ്യന്തര മന്ത്രി എല്‍ കെ അദ്വാനി ആവശ്യമായ മാറ്റം വരുത്തുമെന്ന് പ്രതീക്ഷിക്കുന്നു’ എന്നാണ് രാജ്യസഭയിലെ പ്രസംഗത്തില്‍ മന്‍മോഹന്‍ സിംഗ് പറഞ്ഞത്.
കോണ്‍ഗ്രസ് അടക്കമുള്ള പാര്‍ട്ടികള്‍ ബംഗ്ലാദേശ്, പാകിസ്താന്‍, അഫ്ഗാനിസ്താന്‍ തുടങ്ങിയ രാജ്യങ്ങളില്‍ നിന്നുള്ള മതന്യൂനപക്ഷങ്ങള്‍ക്ക് പൗരത്വം നല്‍കണമെന്ന് ആവശ്യപ്പെട്ടിരുന്നതാണെന്നും അത് തങ്ങള്‍ നടപ്പിലാക്കിയപ്പോള്‍ പ്രതിഷേധിക്കുന്നതെന്തിനാണെന്നും ബിജെപി നേതാക്കള്‍ നിരന്തരമായി ചോദിച്ചിരുന്നു. തങ്ങളുടെ വാദത്തിന് ബലം നല്‍കുന്നതിന്റെ ഭാഗമായാണ് ബിജെപി പഴയ വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്.
Story Highlights-Citizenship Amendment Law, BJP, Manmohan Singh’s video
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here