Advertisement

വാഹനപരിശോധന ചോദ്യം ചെയ്തു; മധ്യവയസ്‌കന്റെ പല്ല് പൊലീസ് അടിച്ചു കൊഴിച്ചു

December 19, 2019
Google News 1 minute Read

വാഹനപരിശോധനയ്ക്കിടെ വീണ്ടും പൊലീസ് അതിക്രമം. വാഹന പരിശോധന ചോദ്യം ചെയ്തയാളുടെ പല്ല് പൊലീസ് ഉദ്യോഗസ്ഥർ അടിച്ചു കൊഴിച്ചു. ചേർത്തല സ്വദേശിയും പിഎസ്‌സി ഓഫീസിലെ ഉദ്യോഗസ്ഥനുമായ രമേഷ് എസ് കമ്മിത്തിനാണ് (52) മർദനമേറ്റത്.

എറണാകുളത്ത് ജോലി കഴിഞ്ഞ് രമേഷ് മടങ്ങി വരുന്നതിനിടെയാണ് സംഭവം നടന്നത്. റോഡിലെ വളവിൽ ഇരുട്ടിൽ ബൈക്ക് തടഞ്ഞ് പൊലീസ് പരിശോധന നടത്തുകയായിരുന്നു. മദ്യപിച്ചോ എന്നായിരുന്നു പരിശോധന. മദ്യപിച്ചിട്ടില്ലെന്ന് മനസിലായതോടെ വിട്ടയച്ചു. ബൈക്ക് മാറ്റി നിർത്തിയ ശേഷം രമേഷ് ഇതിനെ ചോദ്യം ചെയ്തു. വളവിലും ഇരുട്ടിലും വാഹന പരിശോധന പാടില്ലെന്ന് ഡിജിപിയുടെ സർക്കുലർ ഇല്ലേയെന്ന് ചോദിച്ച് ഫോട്ടോയെടുക്കാൻ തുടങ്ങിയപ്പോഴായിരുന്നു മർദനം. പൊലീസ് സ്റ്റേഷനിൽ എത്തിച്ച് മർദിച്ചതായും പരാതിയുണ്ട്. രമേഷിന്റെ തലയ്ക്കും കണ്ണിനും ജനനേന്ദ്രിയത്തിനും പരുക്കേറ്റു. സംഭവത്തിന് പിന്നാലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയ രമേഷ് രണ്ട് ദിവസത്തിന് ശേഷമാണ് പരാതി നൽകിയത്.

story highlight- police attack, cherthala, ramesh s kammath

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here