‘ഷെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ല; നടൻ പരസ്യമായി മാപ്പ് പറയണം’ : നിർമാതാവ് സുരേഷ് കുമാർ

ഷെയ്ൻ വിഷയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് നിർമാതാവ് സുരേഷ് കുമാർ. ഷെയ്ൻ നിഗം പരസ്യമായി മാപ്പ് പറയണമെന്ന് സുരേഷ് കുമാർ പറഞ്ഞു.
അമ്മ സംഘടനയുമായി ചർച്ചയ്ക്ക് തയാറാണെന്നും ഷെയ്ൻ മുടങ്ങിയ സിനിമകൾ അഭിനയിച്ച് തീർക്കട്ടെയെന്നും സുരേഷ് കുമാർ പറഞ്ഞു. ചിത്രങ്ങൾ മുടങ്ങിയതിന്റെ പൂർണ്ണ ഉത്തരവാദിത്വം ഷെയ്‌ന് മാത്രമാണെന്നും ഷെയ്‌നെ ഇടവേള ബാബു അനുകൂലിച്ചത് എന്ത് കൊണ്ടെന്ന് അറിയില്ലെന്നും സുരേഷ് കുമാർ പറഞ്ഞു.
Read Also : ഷെയ്ൻ പ്രൊഫഷണൽ മര്യാദകൾ ലംഘിച്ചു; ഫെഫ്ക ഇടപെടില്ലെന്ന് ബി ഉണ്ണികൃഷ്ണൻ
വിഷയം ചർച്ച ചെയ്യാൻ നിർമാതാക്കളുടെ സംഘടന ഇന്ന് കൊച്ചിയിൽ യോഗം ചേർന്നിരുന്നു.
ചിത്രീകരണം നിർത്തിവച്ചിരിക്കുന്ന താരം നായകനായ വെയിൽ, കുർബാനി എന്നീ ചിത്രങ്ങളുടെ നിർമാതാക്കൾക്ക് നഷ്ടപരിഹാരം വാങ്ങി നൽകുന്നതായിരുന്നു യോഗത്തിലെ മുഖ്യ അജണ്ട.
അതേസമയം, ഈ മാസം 22-ാം തിയതി നടത്താനിരുന്ന അമ്മ എക്‌സിക്യൂട്ടീവ് യോഗം ജനുവരിയിലേക്ക് മാറ്റി.
Story Highlights- Shane Nigam,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here