Advertisement

ഒറ്റ ചാര്‍ജിംഗില്‍ 300 കിലോമീറ്റര്‍; ടാറ്റാ നെക്‌സോണ്‍ ഇലക്ട്രിക് എസ്‌യുവി ബുക്കിംഗ് നാളെ ആരംഭിക്കും

December 19, 2019
0 minutes Read

ടാറ്റയുടെ എസ്‌യുവിയായ നെക്‌സോണിന്റെ ഇലക്ട്രിക് മോഡലിന്റെ ബുക്കിംഗ് നാളെ  ആരംഭിക്കും. ഏറെ ജനപ്രീതി നേടിയ നെക്‌സോണിന്റെ ഇലക്ട്രിക് വകഭേദം ഇന്നാണ് കമ്പനി അവതരിപ്പിച്ചത്.

ഒറ്റത്തവണ ചാര്‍ജ് ചെയ്താല്‍ 300 കിലോമീറ്റര്‍ സഞ്ചരിക്കാനാകും. 9.9 സെക്കന്‍ഡില്‍ പൂജ്യത്തില്‍ നിന്ന് 100 കിലോമീറ്റര്‍ സ്പീഡിലേക്ക് എത്താനാകും. അതേസമയം വാഹനത്തിന്റെ വിലയും എന്നുമുതല്‍ ഉപയോക്താക്കള്‍ക്ക് ലഭ്യമാകും എന്ന വിവരവും കമ്പനി പുറത്തുവിട്ടിട്ടില്ല.

നെക്‌സോണിന്റെ ഓട്ടോമാറ്റിക് വകഭേദത്തില്‍ നിന്ന് 20 ശതമാനത്തോളം വില വര്‍ധനവുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. മൂന്ന് വകഭേദങ്ങളിലാണ് ഇലക്ട്രിക് നെക്‌സോണ്‍ എത്തുക. 1,60,000 കിലോമീറ്റര്‍ അല്ലെങ്കില്‍ എട്ട് വര്‍ഷം വാറന്റി ബാറ്ററിക്ക് കമ്പനി നല്‍കുന്നുണ്ട്. ഒരു മണിക്കൂറുകൊണ്ട് ബാറ്ററി 80 ശതമാനം ചാര്‍ജാകുമെന്ന് ടാറ്റാ മോട്ടോഴ്‌സ് ഇലക്ട്രിക് മൊബിലിറ്റി യൂണിറ്റ് വൈസ് പ്രസിഡന്റ് ഷൈലേഷ് ചന്ദ്ര പറഞ്ഞു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top