‘പ്രതിഷേധത്തിനിടെ പൊലീസുകാരന് നേരെ റോസാപ്പൂ നീട്ടി പെൺകുട്ടി’; വൈറലായി ചിത്രം

പൗരത്വ നിയമ ഭേദഗതി നിയമത്തിനെതിരെ പ്രതിഷേധം കനക്കുമ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്ന ഒരു ചിത്രമുണ്ട്. പ്രക്ഷോഭകരെ നേരിടാനെത്തിയ പൊലീസുകാരന് നേരെ റോസാപ്പൂ നീട്ടുന്ന പെൺകുട്ടിയുടെ ചിത്രമാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്. പെൺകുട്ടിയുടെ കൈയിൽ ഒരു പോസ്റ്ററുമുണ്ടായിരുന്നു. അതിൽ എഴുതിയിരിക്കുന്ന വാചകങ്ങളും ശ്രദ്ധേയമാണ്.

‘അച്ഛൻ വിചാരിക്കുന്നത് ഞാൻ ചരിത്രം പഠിക്കുകയാണെന്നാണ്. ഞാൻ ചരിത്രം സൃഷ്ടിക്കുകയാണെന്ന് അദ്ദേഹത്തിന് അറിയില്ലല്ലോ’ എന്നായിരുന്നു പെൺകുട്ടിയുടെ കൈയിലുള്ള പോസ്റ്ററിൽ എഴുതിയിരുന്നത്. ചിത്രം സോഷ്യൽ മീഡിയ ഏറ്റെടുത്തു. നിരവധി പേർ ചിത്രം പങ്കുവയ്ക്കുകയും ചെയ്തു.

അതിനിടെ പൗരത്വ നിയമ ഭേദഗതിക്കെതിരെയുള്ള പ്രതിഷേധത്തിന് ഐക്യദാർഡ്യവുമായി എത്തിയ സിപിഐഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി ഉൾപ്പെടെ പ്രമുഖരെ പൊലീസ് അറസ്റ്റ് ചെയ്തു. സിപിഐ ജനറൽ സെക്രട്ടറി ഡി രാജയേയും അറസ്റ്റു ചെയ്തു. ബംഗളൂരുവിൽ പ്രതിഷേധിച്ച ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ കസ്റ്റഡിയിൽ എടുത്തു. ഡൽഹി ചെങ്കോട്ടയിൽ പ്രതിഷേധ മാർച്ചിനെതിരെ നൂറിലധികം വിദ്യാർത്ഥികളേയും അറസ്റ്റ് ചെയ്തു. ഉത്തർപ്രദേശിൽ പ്രതിഷേധക്കാൻ ബസ് കത്തിച്ച് പ്രതിഷേധിച്ചു.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top
More