ഫീസ് വർധന; ഫിലിം സ്‌കൂൾ വിദ്യാർത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു

ഫീസ് വർധനയിൽ പ്രതിഷേധിച്ച് ഫിലിം സ്‌കൂൾ വിദ്യാർത്ഥികളുടെ അനിശ്ചിതകാല നിരാഹാര സമരം തുടരുന്നു. സ്മൃതി ഇറാനി ചുമതലയേറ്റ ശേഷമാണ് പ്രവേശന പരീക്ഷയെ ജയ്റ്റ് എന്ന രീതിയിൽ ഏകീകരിച്ചത്. ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമായാണ് നടപടി എന്നാണ് വിശദീകരണം. എന്നാൽ, പ്രവേശന പരീക്ഷയുടെ ഫീസ് അഞ്ച് ഇരട്ടിയോളം വർധിപ്പിച്ചു. അതിനിടെ വിവിധ കോഴ്‌സുകളുടെയും ഫീസ് ക്രമാതീതമായി സർക്കാർ വർധിപ്പിച്ചു.

ഈ പശ്ചാത്തലത്തിലാണ് വിദ്യാർത്ഥികളുടെ അനിശ്ചിത കാല നിരാഹാര സമരം. പ്രതിവർഷം ഫീസിൽ പത്ത് ശതനമാനം വർധവും 75 ശതമാനം അറ്റൻഡൻസ് ഇല്ലാത്ത വിദ്യാർത്ഥികളിൽ നിന്ന് പ്രത്യേക ഫീസ് വാങ്ങുമെന്നുമാണ് പുതിയ നിർദേശം. പ്രവേശന പരീക്ഷ ഫീസ് വർധന പിൻവലിക്കുക. കോഴ്‌സ് ഫീസിന്റെ വർധനവിൽ തീരുമാനം ആകുന്നത് വരെ പ്രവേശനം നിർത്തിവയ്ക്കുക തുടങ്ങിയവയാണ് വിദ്യാർത്ഥികളുടെ ആവശ്യങ്ങൾ. വിദ്യാർത്ഥി പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ സിസംബർ 27ന് അടിയന്തിര ജനറൽ കൗൺസിൽ യോഗം വിളിച്ചിട്ടുണ്ട്.

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top