Advertisement

48ആം വയസ്സിൽ ഐപിഎൽ ടീമിലേക്ക്; അത്ഭുതമായി പ്രവീൺ താംബെ

December 21, 2019
Google News 0 minutes Read

ഐപിഎൽ താരലേലത്തിൽ ബിഡ് ലഭിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമായി മുംബൈ സ്പിന്നർ പ്രവീൺ താംബെ. കൊൽക്കത്ത നൈറ്റ് റൈഡേഴ്സാണ് വെറ്ററൻ സ്പിന്നറെ ടീമിലെത്തിച്ചത്. 48കാരനായ താംബെ ഏഴു വർഷങ്ങൾക്കു മുൻപ് രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിരെല്ലിൽ അരങ്ങേറ്റം കുറിച്ചിരുന്നു. ഐപിഎൽ അരങ്ങേറ്റം കുറിക്കുന്ന ഏറ്റവും പ്രായം കൂടിയ താരമെന്ന റെക്കോർഡും താംബെയുടെ പേരിലാണ്.

അടിസ്ഥാന വിലയായ 20 ലക്ഷം രൂപ മുടക്കിയാണ് കൊൽക്കത്ത നൈറ്റ് റൈഡേഴ്സ് താംബെയെ ക്ലബിലെത്തിച്ചത്. 2013ൽ ഐപിഎൽ അരങ്ങേറ്റം കുറിച്ച് താംബെ 33 മത്സരങ്ങളിൽ നിന്ന് 30.26 ബോളിംഗ് ശരാശരിയിൽ 28 വിക്കറ്റുകൾ വീഴ്ത്തി. 2014ൽ 13 മത്സരങ്ങളിൽ നിന്നായി 15 വിക്കറ്റുകൾ വീഴ്ത്തിയ താംബെ അടുത്ത സീസണിൽ 10 മത്സരങ്ങളിൽ നിന്ന് വീഴ്ത്തിയത് ഏഴു വിക്കറ്റ്. 2016ൽ ഗുജറാത്ത് ലയൺസിനു വേണ്ടിയാണ് താംബെ അവസാനമായി ഐപിഎൽ കളിച്ചത്. ആ സീസണിൽ ഏഴു മത്സരങ്ങളിൽ നിന്നായി അഞ്ചു വിക്കറ്റുകളാണ് താരം നേടിയത്. പിന്നീട് താംബെ ഐപിഎൽ കളിച്ചിട്ടില്ല.

മുംബൈക്കു വേണ്ടി 2013 മുതൽ കളിക്കുന്ന താരമാണ് പ്രവീൺ താംബെ. രണ്ട് ഫസ്റ്റ് ക്ലാസ് മത്സരങ്ങൾ കളിച്ച താംബെ രണ്ട് വിക്കറ്റുകൾ നേടിയിട്ടുണ്ട്. ആകെ കളിച്ച 47 മത്സരങ്ങളിൽ നിന്നായി 54 വിക്കറ്റുകളും താരം സ്വന്തമാക്കിയിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here