Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ഇന്നും പ്രതിഷേധക്കടൽ; കേരളത്തിലും ജനം നിരത്തിലിറങ്ങും; ബീഹാറിൽ ബന്ദ്

December 21, 2019
Google News 2 minutes Read

പൗരത്വ നിയമ ഭേദഗതിക്കെതിരെ രാജ്യമെങ്ങും ഇന്നും പ്രതിഷേധക്കടലിരമ്പും. അതോടൊപ്പം പ്രതിഷേധങ്ങളെ പ്രതിരോധിക്കാൻ സംസ്ഥാനങ്ങളും ശക്തമായ നടപടികളുമായി രംഗത്ത്.

കഴിഞ്ഞ ദിവസം കേരളത്തിൽ കണ്ട പ്രതിഷേധങ്ങളുടെ തുടർച്ച ഇന്നുമുണ്ടാകും. രാജ്യതലസ്ഥാനത്തും മറ്റ് സംസ്ഥാനങ്ങളിലും അലയടിക്കുന്ന പ്രതിഷേധങ്ങളുടെപ്രതിഫലനം കേരളത്തിന്റെ തെരുവുകളിലും ശക്തമാവുകയാണ്.

Read Also: പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധം തുടരുന്നു; ബി എസ് യെദിയൂരപ്പ ഇന്ന് മംഗളൂരുവിലെത്തും

രാജ്ഭവന്റെയും കേന്ദ്രസർക്കാർ സ്ഥാപനങ്ങളുടെയും മുന്നിൽ രാഷ്ട്രീയ-യുവജന-വിദ്യാർത്ഥി സംഘടനകളും സാംസ്‌കാരിക പ്രവർത്തകരും രാപ്പകൽ വ്യത്യാസമില്ലാതെ പ്രതിഷേധവുമായി ഒത്തുകൂടും. ദേശീയ തലത്തിൽ നടക്കുന്ന പ്രതിഷേധങ്ങളെ അടിച്ചമർത്തുന്നത് തുടരുകയാണെങ്കിൽ സംസ്ഥാനത്തും പ്രതിഷേധം മൂർധന്യാവസ്ഥയിലേക്ക് എത്തും. കേരളത്തിൽ നിന്ന് കർണാടകയിലേക്കുള്ള പ്രവേശനത്തിന് കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.

മധ്യപ്രദേശിൽ 50 ജില്ലകളിൽ നിരോധനാജ്ഞയുണ്ട്. ജബൽപൂരിൽ ഇന്റർനെറ്റ് സേവനം തടസപ്പെടുത്തും. ഇന്നലെ 44 ജില്ലകളിലായിരുന്നു നിരോധനാജ്ഞ.

കനത്ത സംഘർഷസാധ്യതയുള്ള ഉത്തർപ്രദേശിൽ 15 ജില്ലകളിൽ ഇന്റർനെറ്റില്ല. എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്.

ബിഹാറിൽ ആർജെഡി ബന്ദ് തുടങ്ങി. നിയമം ഭരണഘടനാ വിരുദ്ധമാണെന്ന് പാർട്ടി. ബന്ദിന് ഇടത് പാർട്ടികളുടെ പിന്തുണയുണ്ട്. ഇടത് പക്ഷവും വിഷയത്തിൽ ബന്ദ് നടത്തിയിരുന്നു. കോൺഗ്രസും ഇന്ന് വിവിധ ഇടങ്ങളിൽ പ്രതിഷേധിക്കും. കേരളത്തിൽ വ്യാപക പ്രക്ഷോഭത്തിന് ആഹ്വാനമുണ്ട്.

നേരത്തെ ഡൽഹി പൊലീസ് ഒമ്പത് കുട്ടികളുൾപ്പടെ 42 പേരെ കസ്റ്റഡിയിലെടുത്തിരുന്നു. അതിൽ കുട്ടികളെ വിട്ടയച്ചു.

 

 

anti-caa protest all around india

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here