Advertisement

പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം;ചെന്നൈയിൽ പൊലീസും സമരക്കാരും തമ്മില്‍ ഉന്തും തള്ളും

December 21, 2019
Google News 1 minute Read

പൗരത്വ ഭേദഗതിക്കെതിരായ പ്രക്ഷോഭത്തിൽ ചൈന്നെ എംജിആർ റെയിൽവേ സ്റ്റേഷനിൽ ട്രെയിൻ തടയാനുള്ള ഇടത് സംഘടനകളുടെ ശ്രമം സംഘർഷത്തിനിടയാക്കി. സ്ത്രീകളടക്കമുള്ളവർ ബാരിക്കേഡുകൾ തകർത്ത് അകത്ത് കടന്നു.

Read Also: പൗരത്വ നിയമ ഭേദഗതിക്കെതിരായ പ്രതിഷേധം; ഉത്തർപ്രദേശിൽ മരണപ്പെട്ടവരിൽ എട്ട് വയസുകാരനും

വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധിയായതിനാൽ പ്രതിഷേധത്തിൽ വൻ ജനപങ്കാളിത്തമാണുണ്ടായത്. കഴിഞ്ഞ ദിവസം ബിജെപി നടത്തിയ വിശദീകരണയോഗത്തിൽ എച്ച് രാജയടക്കമുള്ള നേതാക്കൾ നടത്തിയ  പ്രസ്താവനയെത്തുടർന്നാണ് പ്രതിഷേധം കനത്തത്.

മദ്രാസ് ഐഐടി,  മദ്രാസ് സർവകലാശാല, അംബേദ്കർ ലോ കോളജ്, ലയോള കോളജ് എന്നിവിടങ്ങളിലെ വിദ്യാർത്ഥികളും പ്രക്ഷോഭത്തിൽ പങ്കെടുത്തു.

23ാം തിയതി ഡിഎംകെ പ്രതിപക്ഷ പാർട്ടികളുടെ പ്രതിഷേധം സംഘടിപ്പിച്ചിട്ടുണ്ട്. കമൽഹാസന്റെ പാർട്ടിയായ മക്കള്‍ നീതി മയ്യവും പ്രക്ഷോഭത്തിൽ പങ്കെടുക്കും.

 

 

anti caa protest, chennai

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here