നായർ സ്ത്രീകളെ അധിക്ഷേപിച്ചു എന്ന് പരാതി; ശശി തരൂരിന് അറസ്റ്റ് വാറണ്ട്

നായർ സ്ത്രീകളെ മോശ്മായി ചിത്രീകരിച്ചു എന്ന പരാതിയിൽ കോൺഗ്രസ് എംപി ശശി തരൂരിനെതിരേ അറസ്റ്റ് വാറണ്ട്. രുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
‘ദി ഗ്രേറ്റ് ഇന്ത്യന്‍ നോവല്‍’ എന്ന പുസ്തകത്തിലൂടെ നായര്‍ സ്ത്രീകളെ അധിക്ഷേപിച്ചു എന്നാണ് കേസ്. സന്ധ്യ ശ്രീകുമാര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ കോടതി നേരിട്ട് കേസെടുക്കുകയായിരുന്നു. കഴിഞ്ഞ മാസം തരൂരിനോട് നേരിട്ട് കോടതിയില്‍ ഹാജരാകാന്‍ നിര്‍ദേശിച്ചിരുന്നു. പക്ഷേ, അദ്ദേഹം ഹാജരാകാൻ തയ്യാറായിരുന്നില്ല. തുടർന്നാണ് അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ചത്.
തരൂരിന്റെ പുസ്തകത്തിലെ പ്രസ്താവന വലിയ വിവാദമായിരുന്നു. ഇതിനെ വിമര്‍ശിച്ച് നിരവധിപേര്‍ രംഗത്തുവന്നിരുന്നുവെങ്കിലും തരൂര്‍ പ്രസ്താവന പിന്‍വലിക്കാന്‍ തയ്യാറായിരുന്നില്ല.
Story Highlights: Shashi Tharoor
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here