Advertisement

സിപിഐഎം സംസ്ഥാന കമ്മിറ്റി യോഗം ഇന്നാരംഭിക്കും

December 21, 2019
1 minute Read

പൗരത്വ ഭേദഗതി ബില്ലിനെതിരായ കൂടുതല്‍ പ്രതിഷേധപരിപാടികള്‍ക്ക് ഇന്നാരംഭിക്കുന്ന സിപിഐഎം സംസ്ഥാന സമിതി രൂപം നല്‍കും. അരൂര്‍ ഉള്‍പ്പെടെയുള്ള ഉപതെരഞ്ഞെടുപ്പുകളുടെ വിലയിരുത്തലാണ് രണ്ടു ദിവസം നീളുന്ന യോഗത്തിന്റെ പ്രധാന അജണ്ട. പാര്‍ട്ടി പ്രവര്‍ത്തകരായ രണ്ട് യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയതും ചര്‍ച്ചയില്‍ ഉന്നയിക്കപ്പെടുമെന്നാണ് സൂചന.

പൗരത്വ ഭേദഗതി നിയമത്തിനെതിരായമനുഷ്യച്ചങ്ങലക്ക് മുന്നോടിയായി ജില്ലാതലങ്ങളില്‍ പ്രക്ഷോഭം നടത്താന്‍ ഇന്നലെ ചേര്‍ന്ന സെക്രട്ടേറിയറ്റില്‍ ധാരണയായിരുന്നു. കൂടുതല്‍ പ്രതിഷേധ പരിപാടികള്‍ സംഘടിപ്പിക്കാനുള്ള ചര്‍ച്ചകള്‍ സംസ്ഥാനകമ്മിറ്റി യോഗത്തിലുണ്ടാകും. ഇസ്ലാമിക വര്‍ഗീയവാദികളും ആര്‍എസ്എസും സമരങ്ങള്‍ക്കിടെ മുതലെടുക്കാതിരിക്കാന്‍ ജാഗ്രത പുലര്‍ത്താനും സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു.

കോഴിക്കോട് പന്തീരാങ്കാവില്‍ പാര്‍ട്ടി പ്രവര്‍ത്തകരായ അലനും താഹക്കുമെതിരെ യുഎപിഎ ചുമത്തിയ വിഷയവും യോഗത്തില്‍ ചര്‍ച്ചയ്ക്ക് വരും. യുവാക്കള്‍ക്കെതിരെ യുഎപിഎ ചുമത്തിയ സാഹചര്യം മുഖ്യമന്ത്രി യോഗത്തില്‍ വിശദീകരിച്ചേക്കും. അലനും താഹയ്ക്കും നേരത്തെ തന്നെ മാവോയിസ്റ്റ് ബന്ധമുണ്ടെന്ന പൊലീസ് നിരീക്ഷണത്തില്‍ മുഖ്യമന്ത്രി ഉറച്ചുനില്‍ക്കാനാണ് സാധ്യത. എന്നാല്‍ സര്‍ക്കാര്‍ നിലപാടില്‍ പാര്‍ട്ടിക്കുള്ളില്‍ ഒരു വിഭാഗത്തിനുള്ള അതൃപ്തി യോഗത്തില്‍ ഉന്നയിക്കാനും സാധ്യതയുണ്ട്. തദ്ദേശ തെരഞ്ഞെടുപ്പിന്റെ ഒരുക്കങ്ങള്‍ ജനുവരിയില്‍ ആരംഭിക്കാന്‍ ഇന്നലെ സെക്രട്ടേറിയറ്റ് തീരുമാനിച്ചിരുന്നു. ഇതിനുള്ള രൂപരേഖയും സംസ്ഥാന സമിതി തയാറാക്കും

Story Highlights- CPIM, state committee

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top