Advertisement

‘കൈ പോ ചെ’യിൽ ക്രിക്കറ്റ് താരമായി അഭിനയിച്ചു; ഐപിഎൽ ലേലത്തിൽ ടീമിലേക്ക്: സിനിമയിൽ ജീവിച്ച് ദിഗ്‌വിജയ് ദേശ്മുഖ്

December 21, 2019
1 minute Read

ഐപിഎൽ താരലേലം അവസാനിച്ചപ്പോൾ ഏറെ ശ്രദ്ധേയമായ പേരുകളിൽ ഒന്നായിരുന്നു 21കാരനായ ദിഗ്‌വിജയ് ദേശ്മുഖിൻ്റേത്. മീഡിയം പേസറായ ദിഗ്‌വിജയ് ഒരു സിനിമാക്കഥയിലാണ് ജീവിക്കുന്നത്. 2013ൽ പുറത്തിറങ്ങിയ ‘കൈ പോ ചെ’ എന്ന സിനിമയിൽ അഭിനയിച്ച ഈ യുവതാരം വരുന്ന സീസണിൽ മുംബൈക്ക് വേണ്ടി ജേഴ്സി അണിയുകയാണ്.

ക്രിക്കറ്റിൻ്റെ പശ്ചാത്തലത്തിൽ പുറത്തിറങ്ങിയ സിനിമയായിരുന്നു ‘കൈ പോ ചെ’. സിനിമയിൽ അലി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദിഗ്‌വിജയ് ദേശ്മുഖിനെ മുംബൈ ഇന്ത്യൻസ് 20 ലക്ഷം രൂപക്കാണ് ടീമിലെത്തിച്ചിരിക്കുന്നത്. ഇക്കഴിഞ്ഞ സയ്യിദ് മുഷ്താഖ് അലി ട്രോഫിയിൽ, മഹാരാഷ്ട്രക്ക് വേണ്ടി ഏഴു മത്സരങ്ങളിൽ നിന്ന് ഒൻപത് വിക്കറ്റുകൾ നേടിയ പ്രകടനമാണ് ദിഗ്‌വിജയെ മുംബൈ ടീമിലെത്തിച്ചത്. മുംബൈ ഇന്ത്യൻസിൽ തിരഞ്ഞെടുക്കപ്പെട്ടതിനു ശേഷം ജമ്മു കശ്മീരിനെതിരായ രഞ്ജി ട്രോഫിയിൽ അരങ്ങേറ്റം കുറിച്ച ദിഗ്‌വിജയ് രണ്ടാം ഇന്നിംഗ്സിൽ 83 റൺസും മത്സരത്തിലാകെ ആറു വിക്കറ്റുകളും വീഴ്ത്തി.

താൻ ഒരിക്കലും സിനിമാ താരമായിരുന്നില്ലെന്നും ക്രിക്കറ്ററായിരുന്നുവെന്നും യുവതാരം പറയുന്നു. മുംബൈയിൽ അണ്ടർ-14 സ്കൂൾ ടൂർണമെൻ്റിൽ കളിക്കുമ്പോഴാണ് സിനിമയുടെ അസിസ്റ്റൻ്റ് ഡയറക്ടർമാരിൽ ഒരാൾ ഓഡിഷനിലേക്ക് ക്ഷണിക്കുകയും സിനിമയിൽ അഭിനയിക്കാൻ അവസരം ലഭിക്കുകയുമായിരുന്നു. “എന്നെ സിനിമാ താരമെന്നു വിളിച്ചാൽ എനിക്ക് ദേഷ്യം വരും. കൈ പോ ചെയിൽ അഭിനയിച്ചത് അതിൽ ക്രിക്കറ്റ് സീനുകൾ ഉള്ളതു കൊണ്ടാണ്. ഇനിയൊരിക്കലും സിനിമയിൽ അഭിനയിക്കാൻ എനിക്ക് താത്പര്യമില്ല.”- യുവതാരം പറയുന്നു.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top