രാമചന്ദ്ര ഗുഹയെ അർബൻ നക്‌സലെന്ന് വിശേഷിപ്പിച്ച് കർണാടക ബിജെപി; വിവാദം

ചരിത്രകാരൻ രാമചന്ദ്ര ഗുഹയെ അർബൻ നക്സലെന്ന് വിളിച്ച് കർണാടക ബിജെപി. ഔദ്യോഗിക ട്വിറ്ററിലൂടെയാണ് രാമചന്ദ്ര ഗുഹയെ അധിക്ഷേപിച്ച് ട്വീറ്റ് ചെയ്തത്. ഇത് വലിയ വിവാദങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്.
ചോദ്യോത്തര രൂപത്തിലാണ് ട്വീറ്റ്. ‘ചോദ്യം: ആരാണ് നീ
ഉത്തരം; ഞാൻ രാമചന്ദ്ര ഗുഹ, അർബൻ നക്സലൈറ്റ്. സാധാരണ മനുഷ്യന് പൂർണമായും അജ്ഞാതമായ ഇരുണ്ട ലോകത്തെ നിയന്ത്രിക്കുന്നു. നേതാവിന്റെ നിർദേശപ്രകാരം അക്രമത്തെ പ്രോത്സാഹിപ്പിച്ചും പ്രതിഷേധം സംഘടിപ്പിച്ചും തങ്ങളുടെ സാന്നിധ്യം അറിയിക്കുന്ന അവർ ഇവിടെ തുറന്നുകാട്ടപ്പെടുന്നു.’ ഇതായിരുന്നു രാമചന്ദ്ര ഗുഹയെ അധിക്ഷേപിച്ചുകൊണ്ടുള്ള ട്വീറ്റ്. രാമചന്ദ്ര ഗുഹയെ ടാഗ് ചെയ്തുകൊണ്ടുള്ള ട്വീറ്റിൽ പൗരത്വ നിയമ ഭേദഗതിക്കെതിരെ രാമചന്ദ്ര ഗുഹ പ്രതിഷേധത്തിൽ പങ്കെടുക്കുന്ന വീഡിയോയും പോസ്റ്റ് ചെയ്തിരുന്നു.
പൗരത്വ നിയമ ഭേദഗതിയ്ക്കെതിരെ ബംഗളൂരുവിലെ ടൗൺ ഹാളിൽ കഴിഞ്ഞ ദിവസം വിദ്യാർത്ഥികൾ നടത്തിയ പ്രതിഷേധത്തിന് പിന്തുണയുമായി രാമചന്ദ്ര ഗുഹ എത്തിയിരുന്നു. മാധ്യമപ്രവർത്തകരോട് സംസാരിച്ചുകൊണ്ടിരിക്കെ രാമചന്ദ്ര ഗുഹയെ പൊലീസ് കസ്റ്റഡിയിലെടുത്തത് വൻ പ്രതിഷേധത്തിനിടയാക്കിയിരുന്നു.
Q: Who are you?
A: I am @Ram_Guha ( Ramachandra Guha).#UrbanNaxals who operate in a Dark World are completely unknown to the Common Man.They make their presence felt through inciting violence & organizing protests at the behest of their Masters.
They are getting exposed now. pic.twitter.com/AgnVVTkJHT
— BJP Karnataka (@BJP4Karnataka) December 20, 2019
story highlights- ramachandra guha, citizenship amendment act, karnataka bjp
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here