Advertisement

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന യാത്രക്കാരിയെ ഇടിച്ച് തെറിപ്പിച്ച് കെഎസ്ആർടിസി

December 21, 2019
Google News 0 minutes Read

സീബ്രാലൈനിലൂടെ കടന്ന യാത്രക്കാരിയെ കെഎസ്ആർടിസി ഇടിച്ച് തെറിപ്പിച്ചു. ബിപി അങ്ങാടിയിൽ രാവിലെയാണ് അപകടം നടന്നത്. ഗുരുതരമായി പരിക്കേറ്റ പൂക്കൈത സ്വദേശിനി വിജയലക്ഷ്മിയെ തൃശൂർ അമല ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

സീബ്രാലൈനിലൂടെ റോഡ് മുറിച്ച് കടന്ന കാൽനടയാത്രക്കാരിയെ കെഎസ്ആർടിസി ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ആദ്യം ആലത്തിയൂർ ഇമ്പിച്ചിബാവ ആശുപത്രിയിലും പിന്നീട് തൃശൂർ അമല ആശുപത്രിയിലും പ്രവേശിപ്പിക്കുകയായിരുന്നു. മാലിന്യശേഖരവുമായി ബന്ധപ്പെട്ട് പഞ്ചായത്തിലേക്ക് വരുന്നതിനിടെയാണ് അപകടം സംഭവിച്ചത്. അപകടഞ്ഞെ തുടർന്ന് ഏറെ നേരം ഗതാഗതവും തടസപ്പെട്ടു. പരിക്കേറ്റ വിജയ ലക്ഷ്മി തലക്കാട് ഗ്രാമപഞ്ചായത്ത് ഹരിതകർമ്മ സേനാഗവും പൂക്കൈത സ്വദേശിനിയുമായുമാണ്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here