ഹൈദരാബാദിലെ യുവ ഡോക്ടറുടെ കൊലപാതകം; പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ നിർദേശം

ഹൈദരാബാദിൽ യുവ ഡോക്ടറെ കൂട്ട ബലാത്സഗത്തിനിരയാക്കി കൊലപ്പെടുത്തിയ കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ് മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതിയുടെ നിർദേശം. കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവുലു എന്നിവരുടെ മൃതദേഹങ്ങളാണ് റീ-പോസ്റ്റ്‌മോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്.
തിങ്കളാഴ്ച വൈകിട്ട് അഞ്ചിന് മുൻപായി റീ- പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കണമെന്നും ശേഷം മൃതദേഹങ്ങൾ ബന്ധുക്കൾക്ക് വിട്ടു കൊടുക്കണമെന്നുമാണ് കോടതി ഉത്തരവ്. പ്രതികളുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിന്മേലാണ് കോടതി ഉത്തരവ്.
Telangana High Court orders re post mortem of the bodies of the four accused, which have been preserved in Gandhi Hospital mortuary. #TelanganaEncounter pic.twitter.com/wileKBJgpm
— ANI (@ANI) December 21, 2019
നവംബർ 27നാണ് വനിത യുവ മൃഗഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. നവംബർ 28ന് ഷംഷാദ്ബാഗിലെ പാലത്തിനു സമീപത്ത് നിന്ന് മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഡിസംബർ ആറാം തീയതി പൊലീസുമായുള്ള ഏറ്റുമുട്ടലിനെ തുടർന്ന് പ്രതികൾ കൊല്ലപ്പെടുകയായിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here