Advertisement

എന്നെ അധിക്ഷേപിച്ചോളൂ; പക്ഷേ പൊതുമുതല്‍ നശിപ്പിക്കരുത്: പ്രധാനമന്ത്രി

December 22, 2019
Google News 1 minute Read

ദേശീയ പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരോട് പൊതുമുതല്‍ നശിപ്പിക്കരുതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഡല്‍ഹി രാംലീല മൈതാനിയില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. നാനാത്വത്തില്‍ ഏകത്വമാണ് ഇന്ത്യയുടെ പ്രത്യേകതയെന്ന് പറഞ്ഞായിരുന്നു പ്രധാനമന്ത്രി പ്രസംഗം ആരംഭിച്ചത്.

Read More:പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക്; ചിലർ മുസ്ലീങ്ങളെ തെറ്റിദ്ധരിപ്പിക്കുന്നുവെന്ന് പ്രധാനമന്ത്രി

പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക് വേണ്ടിയാണ്. സിഎഎയുമായി ബന്ധപ്പെട്ട് ചിലര്‍ വ്യാജ പ്രചാരണങ്ങള്‍ നടത്തുന്നു. രാജ്യത്തെ അവഗണിക്കപ്പെട്ടവര്‍ക്ക് വേണ്ടിയാണ് നിയമം. സിഎഎ പാസാക്കിയ പാര്‍ലമെന്റിനെ ആദരിക്കണമെന്നും അദ്ദേഹം പറഞ്ഞു. പിന്തുണച്ച എല്ലാ എംപിമാര്‍ക്കും പ്രധാനമന്ത്രി നന്ദി പറഞ്ഞു. സിഎഎ ഏകപക്ഷീയമാണെന്ന് തെളിയിക്കാന്‍ പ്രതിപക്ഷത്തെ പ്രധാനമന്ത്രി വെല്ലുവിളിക്കുകയും ചെയ്തു.

അതേസമയം പ്രതിഷേധങ്ങളില്‍ നിരവധി പേര്‍ക്ക് ജീവന്‍ നഷ്ടമാവുകയും പരുക്കേല്‍ക്കുകയും ചെയ്തിട്ടുണ്ട്. ഉത്തര്‍പ്രദേശില്‍ മാത്രം 879 പേര്‍ അറസ്റ്റിലായിട്ടുണ്ട്.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here