ഹൈദരാബാദ് ഏറ്റുമുട്ടൽ കൊലപാതകം; പ്രതികളുടെ മൃതദേഹങ്ങൾ റീപോസ്റ്റ്‌മോർട്ടം നടത്താൻ എയിംസിലെ മൂന്നംഗ സംഘം

ഹൈദരാബാദിൽ പൊലീസ് വെടിവയ്പിൽ കൊല്ലപ്പെട്ട ബലാത്സംഗ കേസ് പ്രതികളുടെ മൃതദേഹം വീണ്ടും പോസ്റ്റ്‌മോർട്ടം നടത്താൻ എയിംസിൽ നിന്ന് മൂന്നംഗ സംഘത്തെ അയച്ചു. ഫോറൻസിക് വിദഗധരെയാണ് ഹൈദരാബാദിലേക്ക് അയച്ചത്.
കേസിലെ പ്രതികളുടെ മൃതദേഹങ്ങൾ വീണ്ടും പോസ്റ്റ്‌മോർട്ടം ചെയ്യാൻ തെലങ്കാന ഹൈക്കോടതി ഇന്നലെ നിർദേശിച്ചിരുന്നു. കേസിലെ പ്രതികളായ മുഹമ്മദ് ആരിഫ്, നവീൻ, ശിവ, ചെന്ന കേശവുലു എന്നിവരുടെ മൃതദേഹങ്ങളാണ് റീപോസ്റ്റ്മോർട്ടം ചെയ്യാൻ കോടതി ഉത്തരവിട്ടത്. നാളെ വൈകിട്ട് അഞ്ച് മണിക്ക് മുമ്പ് നടപടികൾ പൂർത്തിയാക്കണമെന്നാണ് തെലങ്കാന ഹൈക്കോടതി നിർദേശിച്ചിരിക്കുന്നത്. പ്രതികളുടെ ബന്ധുക്കൾ സമർപ്പിച്ച ഹർജിന്മേലായിരുന്നു കോടതിയുടെ ഉത്തരവ്.
നവംബർ 27നാണ് യുവ വനിത മൃഗ ഡോക്ടറെ കൂട്ട ബലാത്സംഗത്തിനിരയാക്കിയ ശേഷം തീകൊളുത്തി കൊലപ്പെടുത്തിയത്. നവംബർ 28ന് ഷംഷാദ്ബാഗിലെ പാലത്തിന് സമീപത്ത് നിന്ന് മൃതദേഹം കത്തികരിഞ്ഞ നിലയിൽ കണ്ടെത്തുകയായിരുന്നു. തുടർന്ന്, ഡിസംബർ ആറാം തീയതി പൊലീസുമായുള്ള ഏറ്റുമുട്ടലിൽ പ്രതികൾ കൊല്ലപ്പെടുകയായിരുന്നു.
story highlights- hydrabad, veterinary doctor, gang rape, re postmortem
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here