കൊല്ലത്ത് അഭിഭാഷകരുടെ പ്രതിഷേധം: കോടതി ബഹിഷ്‌കരിച്ച് ബാർ അസോസിയേഷൻ അംഗങ്ങൾ

കൊല്ലം ജില്ലാ കോടതിയിൽ അഭിഭാഷകരുടെ പ്രതിഷേധം തുടരുന്നു. പ്രതിഷേധത്തിന്റെ ഭാഗമായി ബാർ അസോസിയേഷൻ അംഗങ്ങൾ കോടതി ബഹിഷ്‌കരിച്ചു. ബാർ കൗൺസിൽ ചെയർമാന്റെ നേതൃത്വത്തിൽ ബഹിഷ്‌കരണത്തിൽ പങ്കെടുക്കാത്ത 32 പേരെ പുറത്താക്കാൻ തീരുമാനമായി.
ഈ മാസം 14ന് നടന്ന ലോക് അദാലത്ത് കേരളത്തിലെ 13 ജില്ലകളിലും അഭിഭാഷകർ ബഹിഷ്‌കരിച്ചിരുന്നു. കൊല്ലത്ത് അദാലത്ത് നടത്താനുള്ള ജില്ലാ ജഡ്ജിയുടെ ശ്രമത്തിനെതിരെ പ്രതിഷേധമുണ്ടായി. നിയമ പരിജ്ഞാനമില്ലാത്തവരെ കൊണ്ടാണ് അദാലത്ത് നടത്തുന്നത് എന്നാരോപിച്ചായിരുന്നു പ്രതിഷേധം. തുടർന്ന് അദാലത്ത് ജനുവരിയിലേക്ക് മാറ്റുകയും ചെയ്തു.
ഇന്നലെ കോടതി ബഹിഷ്‌കരിക്കാൻ കൊല്ലം ബാർ അസോസിയേഷനിലെ അഭിഭാഷകർ തീരുമാനിച്ചിരുന്നു. എന്നാൽ ആൾ ഇന്ത്യ യൂണിയൻ ജില്ലാ കമ്മിറ്റി സമരത്തിൽ പങ്കെടുക്കില്ല എന്നറിയച്ചതോടെയാണ് വിവാദങ്ങൾ ആരംഭിച്ചത്. സംഘടനയുടെ ജില്ലാ കമ്മിറ്റിക്കുള്ളിൽ തന്നെ ഇതിൽ ഭിന്നാഭിപ്രായമുണ്ടായി.
സമരത്തിൽ പങ്കെടുക്കാത്തതിൽ പ്രതിഷേധിച്ച് കൊല്ലം യൂണിറ്റ് പ്രസിഡന്റ് ഉൾപ്പടെയുള്ളവർ രാജി വച്ച് ബാർ അസോസിയേഷൻ സമരത്തിന് പിന്തുണ പ്രഖ്യാപിച്ചു. എന്നാൽ ബാർ കൗൺസിൽ ചെയർമാൻ ഇ ഷാനവാസ് ഖാന്റെ നേതൃത്വത്തിൽ 32 പേർ കോടതിയിൽ കയറി. ഇതിൽ പ്രകോപിച്ചാണ് ഇവരെ പുറത്താക്കാൻ അസോസിയേഷൻ തീരുമാനമെടുത്തത്.
kollam, advocates
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here