Advertisement

‘മോദിയും അമിത് ഷായും രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചു’; വിമർശനവുമായി രാഹുൽ ഗാന്ധി

December 22, 2019
7 minutes Read

പ്രധാനമന്ത്രി നരേന്ദ്ര മോദിയും ആഭ്യന്തരമന്ത്രി അമിത് ഷായും ചേർന്ന് രാജ്യത്തെ യുവജനങ്ങളുടെ ഭാവി നശിപ്പിച്ചുവെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. പ്രധാനമന്ത്രിയുടെ പ്രസംഗത്തിനിടെ ട്വിറ്ററിലൂടെയായിരുന്നു രാഹുൽ ഗാന്ധിയുടെ പ്രതികരണം.

തൊഴിലില്ലായ്മയുടേയും മറ്റും ഫലമായി ഉണ്ടായ യുവജന പ്രതിഷേധത്തെ നേരിടാൻ കേന്ദ്രസർക്കാരിനാകില്ല. അതുകൊണ്ടാണ് രാജ്യത്തെ ഭിന്നിപ്പിക്കാൻ അവർ ശ്രമിക്കുന്നത്. ഇന്ത്യക്കാരെല്ലാവരേയും പരസ്പരം സ്നേഹിച്ചുകൊണ്ട് മാത്രമേ നമുക്ക് അവരെ പരാജയപ്പെടുത്താനാവൂ എന്നും രാഹുൽ ട്വിറ്ററിലൂടെ പ്രതികരിച്ചു.


പൗരത്വ നിയമ ഭേദഗതി രാജ്യ നന്മയ്ക്ക് വേണ്ടിയെന്നായിരുന്നു പ്രധാനമന്ത്രി നരേന്ദ്രമോദി രാംലീല മൈതാനത്ത് ജനങ്ങളെ അഭിസംബോധന ചെയ്ത് പറഞ്ഞത്. സിഎഎയുമായി ബന്ധപ്പെട്ട് ചിലർ വ്യാജ പ്രചാരങ്ങൾ നടത്തുന്നുവെന്നും മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് അവരുടെ ശ്രമമെന്നും മോദി പറഞ്ഞിരുന്നു.

story highlights- rahul gandhi, narendra modi, citizenship amendment act

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top