ശബരിമല സന്നിധാനത്ത് ഭക്തിസാന്ദ്രമായ കർപ്പൂരാഴി

ശബരിമല സന്നിധാനത്ത് ഭക്തിസാന്ദ്രമായ കർപ്പൂരാഴി നടന്നു. ഇന്നലെ വൈകീട്ട് ദീപാരാധനക്ക് ശേഷമായിരുന്നു തന്ത്രി കണ്ഠരര് മഹേഷ് മോഹനരും മേൽശാന്തി എകെ സുധീർ നമ്പൂതിരിയും ചേർന്ന് കൊടിമരച്ചുവട്ടിൽ കർപ്പൂരദീപം തെളിച്ചത്.
ദീപം തെളിയച്ചതോടെ ആഴിക്ക് തുടക്കമായി. സന്നിധാനം വലംവച്ച് മാളികപ്പുറം വഴി വാവര് നടയിലൂടെ പതിനെട്ടാം പടിക്ക് മുന്നിൽ കൊട്ടിക്കയറിയ മേളപ്പെരുമയുടെ അകമ്പടിയോടെയാണ് ചടങ്ങ് നടന്നത്. പൊലീസും മറ്റ് സേനാവിഭാഗങ്ങളും ചേർന്നൊരുക്കിയ കർപ്പൂരാഴിക്ക് സാക്ഷിയാകാൻ ആയിരക്കണക്കിന് തീർത്ഥാടകരും സന്നിധാനത്തുണ്ടായിരുന്നു.
ഇന്നലെ സന്നിധാനത്തുണ്ടായിരുന്നത് താളമേളവർണ്ണപ്പൊലിമകളുടെ ഘോഷയാത്രയായിരുന്നു. പുലിവാഹനനായ അയ്യപ്പനൊപ്പം സ്വാമിചരിതക്കഥകളിലെ പുണ്യകഥാപാത്രങ്ങളും അണിനിരന്നു.
sabarimala, karpurazhi
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here