Advertisement

മുഖ്യമന്ത്രി പിണറായി വിജയൻ നടത്തുന്നത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമെന്ന് വി മുരളീധരൻ

December 22, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതി കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ തള്ളി കേന്ദ്ര സഹമന്ത്രി വി മുരളീധരൻ. പാർലമെന്റ് പാസാക്കി, രാഷ്ട്രപതി ഒപ്പുവച്ച നിയമം കേരളത്തിൽ നടപ്പാക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് അംഗീകരിക്കാനാകില്ല. ഇത് ഗാലറിക്ക് വേണ്ടിയുള്ള പ്രകടനമാണ്. മുഖ്യമന്ത്രിക്ക് നിയമത്തിൽ എതിർപ്പുണ്ടെങ്കിൽ അത് പ്രകടിപ്പിക്കാൻ അതിന്റേതായ രീതികളുണ്ടെന്നും മുരളീധരൻ പറഞ്ഞു.

തെരുവിലിറങ്ങി പ്രതിഷേധിക്കുന്നത് അരാജകവാദികളാണ്. പിണറായി വിജയനുമായി കൈകോർത്തിരിക്കുകയാണ് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഇരുവരും തെരുവിൽ നിന്ന് ബഹളം വയ്ക്കുകയാണെന്നും മുരളീധരൻ പറഞ്ഞു.

രാജ്യത്ത് വലിയ കുപ്രചരണമാണ് നടന്നുകൊണ്ടിരിക്കുന്നത്. നിയമത്തോട് അഭിപ്രായ വ്യത്യാസമുള്ളവരുണ്ടാകും. അതിനെതിരെ ശബ്ദമുയർത്താം. അതിന് ചില പരിമിതികളുണ്ടെന്നും മുരളീധരൻ കൂട്ടിച്ചേർത്തു.

story highlights- pinarayi vijayan, citizenship amendment act, v muraleedharan

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here