Advertisement

പൗരത്വ നിയമഭേദഗതിയെ എതിർത്തു; വെറുപ്പും ട്രോളും സഹിക്കാനാകുന്നില്ല; സോഷ്യൽ മീഡിയക്ക് തത്ക്കാലം വിട: ഹിന്ദി നടൻ ജാവേദ് ജാഫെറി

December 23, 2019
5 minutes Read

പൗരത്വ നിയമഭേദഗതിയെ എതിർത്തതിന് പ്രതികരണമായി കിട്ടുന്ന വെറുപ്പും ട്രോളും സഹിക്കാനാകുന്നില്ലെന്നും അതിനാൽ സോഷ്യൽ മീഡിയക്ക് തത്ക്കാലം വിടയെന്നും ബോളിവുഡ് നടൻ ജാവേദ് ജാഫെറി. ട്വിറ്ററിലൂടെയാണ് താരം കാര്യം വ്യക്തമാക്കിയത്.

Read Also: റോഹിംഗ്യകൾ ഇന്ത്യയിലേക്കെത്തുന്നതിനെ പരിഹസിച്ച് ഹിന്ദി നടൻ പരേശ് രാവൽ; മറുപടിയുമായി ശശി തരൂർ

നിയമത്തെ എതിർത്ത ബോളിവുഡിൽ നിന്നുള്ള പ്രമുഖരിലൊരാളാണ് ജാവേദ്. പ്രതികരണങ്ങളിൽ എന്തെങ്കിലും കുറവ് വരുന്ന സ്ഥിതിയുണ്ടാവുകയാണെങ്കിൽ തിരിച്ചെത്തുമെന്നും താരം.
ട്വീറ്റ് ഇങ്ങനെ,

‘ഈ ട്രോളുകളും വെറുപ്പും സഹിക്കാനാകുന്നില്ല. സ്ഥിതി ഭേദപ്പെടുന്നതുവരെ സമൂഹ മാധ്യമങ്ങൾക്ക് വിട പറയുകയാണ്. പ്രതീക്ഷയോടെ…. ഇൻഷാ അള്ളാഹ്…’ ഇന്ത്യ ഫസ്റ്റ്, ജയ് ഹിന്ദ് എന്നീ ടാഗുകളോട് കൂടിയാണ് കുറിപ്പ്.

ജാവേദ് ജാഫ്‌റി സിഎഎക്കും എൻആർസിക്കും എതിരെയുള്ള പ്രതിഷേധങ്ങളെ വ്യാപകമായി സോഷ്യൽ മീഡിയയിൽ അനുകൂലിച്ചയാളായിരുന്നു.

ഇദ്ദേഹം കേന്ദ്ര സർക്കാരിനെക്കുറിച്ച് നടത്തിയ പ്രസംഗം ഈയിടെ വൈറലായിരുന്നു. സർക്കാരിന്റെ പദ്ധതികളെക്കുറിച്ചായിരുന്നു അത്. വീഡിയോയിൽ ‘ നിങ്ങൾ വിദ്യാഭ്യാസവും ആരോഗ്യവും മെച്ചപ്പെടുത്തുമെന്ന് പറഞ്ഞാണ് അധികാരത്തിലേറിയത്. എന്നാൽ ഇപ്പോൾ അമ്പലം പണിയുമെന്ന് മാത്രമാണല്ലോ പറഞ്ഞ് കൊണ്ടിരിക്കുന്നത്’ എന്ന പരാമർശമുണ്ട്.

ഫർഹാൻ അക്തർ, അനുരാഗ് കശ്യപ്, ആയുഷ്മാൻ ഖുറാന, മഹേഷ് ഭട്ട്, ഹുമാ ഖുറേഷി, ശബാന ആസ്മി തുടങ്ങിയവരാണ് പൗരത്വ ഭേദഗതിയെ പ്രതികൂലിച്ച് രംഗത്തെത്തിയ ബോളിവുഡിലെ മറ്റ് പ്രമുഖർ.

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here

Top