പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ മഹാറാലി; പി ചിദംബരം പങ്കെടുക്കുന്നു

പൗരത്വ നിയമ ഭേദഗതിക്കെതിരെ ഡിഎംകെയുടെ നേതൃത്വത്തിൽ ചെന്നൈയിൽ മഹാറാലി. ഡിഎംകെ നേതാവ് എം കെ സ്റ്റാലിൻ, കോൺഗ്രസ് നേതാവും മുൻ കേന്ദ്രമന്ത്രിയുമായ പി ചിദംബരം ഉൾപ്പെടെ പ്രമുഖർ റാലിയിൽ അണിനിരക്കുന്നുണ്ട്. റാലിക്ക് പിന്തുണയുമായി നിരവധിയാളുകൾ രംഗത്തെത്തി. അതേസമയം, മക്കൾ നീതി മയ്യം നേതാവും നടനുമായ കമൽഹാസൻ റാലിയിൽ പങ്കെടുക്കുന്നില്ല. ആരോഗ്യ പ്രശ്‌നങ്ങൾ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം റാലിയിൽ നിന്ന് വിട്ടുനിൽക്കുന്നത്.

ഡിഎംകെയുടെ റാലിക്ക് അനുമതി നൽകരുതെന്നാവശ്യപ്പെട്ട് ഇന്ത്യൻ മക്കൾകക്ഷി നൽകിയ ഹർജി ഇന്നലെ രാത്രി മദ്രാസ് ഹൈക്കോടതി തള്ളിയിരുന്നു. ജനാധിപത്യ സംവിധാനത്തിൽ സമരങ്ങൾ നിരോധിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹർജി കോടതി തള്ളിയത്.

പൊതുമുതൽ നശിപ്പിക്കരുത്, പൊതുജനത്തിന് ബുദ്ധിമുട്ട് ഉണ്ടാക്കരുത്, പ്രതിഷേധം മുഴുവൻ വീഡിയോയിൽ പകർത്തണം തുടങ്ങിയ ഉപാധികളോടെയാണ് പ്രതിഷേധ റാലിക്ക് കോടതി അനുമതി നൽകിയത്. സംഘർഷം നടന്നാൽ ഉത്തരവാദി ഡിഎംകെ അധ്യക്ഷനായിരിക്കുമെന്നും കോടതി പറഞ്ഞിരുന്നു.

story highlights- m k stallin, DMK, p chidambaram

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾനിങ്ങളുടെ Facebook Feed ൽ 24 News
Top