പുതുവര്‍ഷത്തെ വരവേല്‍ക്കാന്‍ ‘വെല്‍ക്കം 2020’ സ്റ്റാമ്പ് അവതരിപ്പിച്ച് ഗൂഗിള്‍ പേ; 2020 രൂപ വരെ നേടാന്‍ അവസരം

ഗൂഗിളിന്റെ പണമിടപാട് ആപ്ലിക്കേഷനായ ഗൂഗിള്‍ പേ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങളുടെ ഭാഗമായി പുതിയ ക്യാഷ്ബാക്ക് ഓഫറുകളുമായി രംഗത്തെത്തി. സ്റ്റാബുകള്‍ ശേഖരിച്ചാല്‍ 202 രൂപ മുതല്‍ 2020 രൂപവരെ നേടുന്നതിനുള്ള അവസരമാണ് ഗൂഗിള്‍ പേ ഒരുക്കിയിരിക്കുന്നത്. ഇതിനായി ഏഴ് സ്റ്റാമ്പുകളാണ് ശേഖരിക്കേണ്ടത്.
ബലൂണ്‍, ഡിജെ, സണ്‍ഗ്ലാസ്, ഡിസ്‌കോ, ടോഫീ, സെല്‍ഫി, പിസ എന്നീ സ്റ്റാമ്പുകളാണ് ശേഖരിക്കേണ്ടത്. ഏഴ് സ്റ്റാമ്പുകളും ശേഖരിക്കുന്നവര്‍ക്ക് 2020 രൂപ വരെയാണ് ലഭിക്കുക. അതോടൊപ്പം മൂന്ന് ലെയറുള്ള കേക്കും അവതരിപ്പിച്ചിട്ടുണ്ട്.
കേക്കിന്റെ ഓരോ ലെയറുകളും പൂര്‍ത്തിയാക്കുന്നവര്‍ക്ക് ബോണസ് തുകകളും ലഭിക്കും. ഇന്നു മുതലാണ് ( ഡിസംബര്‍ 23) ഓഫര്‍ ആരംഭിച്ചിരിക്കുന്നത്. ഈ മാസം 31 വരെ സ്റ്റാമ്പുകള്‍ ശേഖരിക്കുന്നതിന് അവസരമുണ്ട്. നേരത്തെ ദീപാവലി സ്റ്റിക്കറുകള്‍ ഗൂഗിള്‍ പേ അവതരിപ്പിച്ചിരുന്നു. അഞ്ച് സ്റ്റിക്കറുകള്‍ ശേഖരിക്കുന്നവര്‍ക്ക് 251 രൂപയായിരുന്നു നല്‍കിയിരുന്നത്.
സ്റ്റാമ്പുകള്‍ എങ്ങനെ ശേഖരിക്കാം
വിവിധ മാര്‍ഗങ്ങളിലൂടെ ഉപയോക്താക്കള്‍ക്ക് സ്റ്റാമ്പുകള്‍ ശേഖരിക്കാം. 98 രൂപയോ അതില്‍ കൂടുതലോ ഗൂഗിള്‍ പേ ഉപയോക്താവിനോ ബിസിനസിലേക്കോ ട്രാന്‍സ്ഫര്‍ ചെയ്യുന്നത് വഴി സ്റ്റാമ്പുകള്‍ നേടാം. 300 രൂപയ്‌ക്കോ അതിനു മുകളിലോ തുകയാകുന്ന ബില്ലുകള്‍ ഗൂഗിള്‍ പേ ഉപയോഗിച്ച് അടച്ചാലും സ്റ്റാമ്പ് നേടാം. മെബൈല്‍ റീചാര്‍ജിനും സ്റ്റാമ്പ് ലഭിക്കും.
ഗൂഗിള്‍ പേയിലേക്ക് സുഹൃത്തുക്കളെ ക്ഷണിച്ചുകൊണ്ടും സ്റ്റാമ്പ് നേടാം. മറ്റുള്ളവര്‍ സമ്മാനിക്കുന്നത് വഴിയായും സ്റ്റാമ്പുകള്‍ നേടാം. സ്റ്റാമ്പുകള്‍ റിക്വസ്റ്റ് ചെയ്യുന്നതിനും സാധിക്കും. 2020 സ്‌കാനര്‍ ഉപയോഗിച്ചും സ്റ്റാമ്പ് നേടാം. ഓണ്‍ എയര്‍ പരസ്യങ്ങള്‍ വഴിയായും സ്റ്റാമ്പുകള്‍ നേടാം.
ബില്ലുകള്‍ പേ ചെയ്താല്‍ ടോഫി സ്റ്റാമ്പ് ആണ് ലഭിക്കുക. മൊബൈല്‍ റീചാര്‍ജ് ചെയ്താല്‍ ഡിജെ സ്റ്റാമ്പ് ലഭിക്കും. ഗൂഗിള്‍ പേയിലേക്ക് സുഹൃത്തുക്കളെ ക്ഷണിച്ച് അവര്‍ ആദ്യ പെയ്‌മെന്റ് നടത്തുമ്പോള്‍ പിസ സ്റ്റാമ്പ് ലഭിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here