Advertisement

‘പുരസ്കാരങ്ങളെ രാഷ്ട്രീയവത്കരിക്കരുത്’; സുഡാനി ഫ്രം നൈജീരിയ ടീമിനെ വിമർശിച്ച് മേജർ രവി

December 23, 2019
Google News 1 minute Read

പൗരത്വ നിയമഭേദഗതിക്കെതിരായ പ്രതിഷേധ സൂചകമായി ദേശീയ ചലച്ചിത്ര പുരസ്കാരച്ചടങ്ങ് ബഹിഷ്കരിക്കുമെന്നറിയിച്ച സുഡാനി ഫ്രം നൈജീരിയ ടീമിനെ വിമർശിച്ച് സംവിധായകനും ദേശീയ ചലച്ചിത്ര പുരസ്കാര സമിതിയിലെ ജൂറി അംഗവുമായ മേജർ രവി. പുരസ്കാരങ്ങളെ രാഷ്ട്രീയവത്കരിക്കുന്നത് ശരിയല്ലെന്നാണ് അദ്ദേഹം പറഞ്ഞത്.

സുഡാനി ഫ്രം നൈജീരിയയുടെ സംവിധായകൻ സക്കരിയ തൻ്റെ ഫേസ്ബുക്ക് പ്രൊഫൈലിലൂടെയാണ് പുരസ്കാര ദാനച്ചടങ്ങ് ബഹിഷ്കരിക്കുമെന്ന് അറിയിച്ചത്. ചിത്രത്തിന്റെ തിരക്കഥാകൃത്തായ മുഹ്‌സിന്‍ പരാരിയും നിര്‍മാതാക്കളും ചടങ്ങില്‍ നിന്ന് വിട്ടു നില്‍ക്കുമെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഇതിനു പിന്നാലെ സിനിമയിൽ ശ്രദ്ധേയമായ കഥാപാത്രത്തെ അവതരിപ്പിച്ച നടി സാവിത്രി ശ്രീധരനും ചടങ്ങ് ബഹിഷ്കരിക്കുമെന്ന് പ്രഖ്യാപിച്ചു.

‘പൗരത്വ ഭേദഗതി, എന്‍.ആര്‍.സി എന്നിവയില്‍ പ്രതിഷേധിച്ച് ദേശീയ ചലചിത്ര അവാര്‍ഡിന്റെ ചടങ്ങില്‍ നിന്നും സുഡാനി ഫ്രം നൈജീരിയ എന്ന സിനിമയുടെ സംവിധായകന്‍ എന്ന നിലക്ക് ഞാനും തിരക്കഥാകൃത്ത് മുഹ്‌സിന്‍ പരാരിയും നിര്‍മ്മാതാക്കളും വിട്ടുനില്‍ക്കും.’- റിജെക്ട് സിഎബി, ബോയ്‌കോട്ട് എന്‍ആര്‍സി എന്നീ ഹാഷ്ടാഗുകൾ ഉൾപ്പെടുത്തി സക്കരിയ കുറിച്ചു.

മികച്ച മലയാള സിനിമക്കുള്ള പുരസ്കാരമാണ് സുഡാനി ഫ്രം നൈജീരിയക്ക് ലഭിച്ചത്. സാവിത്രി ശ്രീധരന് പ്രത്യേക ജൂറി പരാമർശവും ലഭിച്ചിരുന്നു.

ഇന്ന് പുലർച്ചെയായിരുന്നു പുരസ്കാര വിതരണം. ജോസഫ് എന്ന സിനിമയിലെ അഭിനയത്തിനു ലഭിച്ച പ്രത്യേക പുരസ്കാരം ജോജു ജോർജ് ഏറ്റുവാങ്ങിയിരുന്നു. മറ്റുള്ളവരും പുരസ്കാരം ഏറ്റുവാങ്ങി.

Story Highlights: Sudani From Nigeria, Major Ravi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here