ആന്ധ്രപ്രദേശില്‍ എന്‍ആര്‍സി വേണ്ട; നിലപാട് വ്യക്തമാക്കി ജഗന്‍ മോഹന്‍ റെഡ്ഡി

ദേശീയ പൗരത്വ പട്ടിക ആന്ധ്രപ്രദേശിലും നടപ്പിലാക്കില്ലെന്ന് മുഖ്യമന്ത്രി ജഗന്‍ മോഹന്‍ റെഡ്ഡി. ഇതോടെ ദേശീയ പൗരത്വ പട്ടിക നടപ്പിലാക്കില്ലെന്ന് നിലപാട് എടുത്ത സംസ്ഥാനങ്ങളുടെ എണ്ണം എട്ടായി. കേരളം, പശ്ചിമ ബംഗാള്‍, ബിഹാര്‍, ഒഡിഷ, പഞ്ചാബ്, മധ്യപ്രദേശ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങള്‍ എന്‍ആര്‍സി നടപ്പാക്കില്ലെന്ന് നേരത്തെ തന്നെ പ്രഖ്യാപിച്ചിരുന്നു.
സംസ്ഥാനത്ത് ഒരു കാരണവശാലും എന്‍ആര്‍സി നടപ്പാക്കില്ലെന്ന് ജഗന്‍ മോഹന്‍ റെഡ്ഡി പറഞ്ഞു. ജഗന്റെ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ലമെന്റില്‍ പൗരത്വ ഭേദഗതി ബില്ലിനെ പിന്തുണച്ചിരുന്നു. എന്‍ആര്‍സിയെ കുറിച്ച് നിലപാട് പറയാന്‍ ന്യൂനപക്ഷ വിഭാഗങ്ങളോട് ജഗന്‍ ആവശ്യപ്പെട്ടിരുന്നു. ‘എന്‍ആര്‍സിയെ എതിര്‍ക്കുമെന്ന് ഞാന്‍ വ്യക്തമാക്കുകയാണ്. ഒരുവിധത്തിലും ആന്ധ്രപ്രദേശ് എന്‍ആര്‍സിക്ക് പിന്തുണ നല്‍കില്ല’ ജഗന്‍ മോഹന്‍ പറഞ്ഞു.
എന്‍ആര്‍സിയെ പിന്തുണക്കില്ലെന്ന് ഉപമുഖ്യമന്ത്രി അസ്മത്ത് ബാഷാ ശൈഖ് ബെപാരി നേരത്തെ പറഞ്ഞിരുന്നു. തന്നോട് ആലോചിച്ച ശേഷമാണ് ഈ പ്രസ്താവന നടത്തിയതെന്ന് ജഗന്‍ പറഞ്ഞു.
പൗരത്വ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ കോണ്‍ഗ്രസും ആവശ്യപ്പെട്ടിരുന്നു. ജഗന്‍ മോഹന്‍ റെഡ്ഡിയും നിലപാട് വ്യക്തമാക്കിയതോടെ തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖര റാവുവിന് മേലും പൗരത്വ വിഷയത്തില്‍ നിലപാട് വ്യക്തമാക്കാന്‍ സമ്മര്‍ദം ഏറും.
Story Highlights- NRC, Andhra Pradesh, Jagan Mohan Reddy, Citizenship Amendment Act,
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here