ജാര്‍ഖണ്ഡിലെ തോല്‍വി: ജനവിധി മാനിക്കുന്നു: അമിത് ഷാ

ജാര്‍ഖണ്ഡിലെ നിയമസഭാ തെരഞ്ഞെടുപ്പ് തോല്‍വിയില്‍ പ്രതികരണവുമായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. ജനവിധി മാനിക്കുന്നതായും അഞ്ച് വര്‍ഷം സംസ്ഥാനത്തെ ജനത്തെ സേവിക്കാന്‍ ബിജെപിക്ക് ലഭിച്ച അവസരത്തിന് നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. സംസ്ഥാനത്തിന്റെ വികസനത്തിന് ബിജെപി പ്രതിജ്ഞാബദ്ധമാണെന്നും അമിത് ഷാ ട്വിറ്ററില്‍ പറഞ്ഞു.
ജാര്‍ഖണ്ഡില്‍ ജെഎംഎം – കോണ്‍ഗ്രസ് – ആര്‍ജെഡി മഹാസഖ്യം കേവല ഭൂരിപക്ഷം നേടി. എക്‌സിറ്റ്‌പോള്‍ പ്രവചനങ്ങളെ ഫലത്തില്‍ ശരിവയ്ക്കുന്ന ജനവിധിയാണ് ജാര്‍ഖണ്ഡില്‍ ഉണ്ടായത്. ഭരണവിരുദ്ധ വികാരവും പൗരത്വ നിയമ ഭേഭഗതിക്ക് എതിരായ പ്രതിഷേധവും ചേര്‍ന്നപ്പോള്‍ ഫലം ബിജെപിക്ക് എതിരായി. മുഖ്യമന്ത്രിയായ് ജെഎംഎം നേതാവ് ഹേമന്ത് സോറനെ കോണ്‍ഗ്രസ് നിര്‍ദേശിച്ചു. സംസ്ഥാനത്ത് ഉണ്ടായത് കേവലം ഭരണ വിരുദ്ധ വികാരമല്ലെന്നും ബിജെപി വിരുദ്ധ കൊടുങ്കാറ്റാണെന്നും ഹേമന്ത് സോറന്‍ പ്രതികരിച്ചു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here