എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റിനെതിരെ കോടതിയെ സമീപിക്കുമെന്ന് മറ്റ് ഭാരവാഹികൾ

എസ്എൻഡിപി മാവേലിക്കര യൂണിയൻ പ്രസിഡന്റും ബിഡിജെഎസ് നേതാവുമായ സുഭാഷ് വാസുവിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങി മറ്റ് ഭാരവാഹികൾ. സുഭാഷ് വാസു, യൂണിയൻ സെക്രട്ടറി സുരേഷ് ബാബു എന്നിവർ നടത്തിയ സാമ്പത്തിക തട്ടിപ്പിൽ പ്രതിഷേധിച്ച് യൂണിയൻ സംരക്ഷണ സമിതിയുടെ നേതൃത്വത്തിൽ സമര പ്രഖ്യാപന കൺവൻഷൻ നടത്തി.
സുഭാഷ് വാസു യൂണിയനിൽ നിന്ന് തട്ടിയെടുത്ത പണം തിരികെ ഈടാക്കാൻ കോടതിയിൽ സിവിൽ, ക്രിമിനൽ കേസുകൾ നൽകും. സാമ്പത്തിക ക്രമക്കേട് നടത്തിയതിൽ നിയമനടപടി സ്വീകരിക്കാനാണ് തീരുമാനം. ഈ മാസം 30 തീയതിക്കുള്ളിൽ പ്രസിഡന്റ് സ്ഥാനം രാജിവച്ചില്ലെങ്കിൽ യൂണിയൻ ഓഫീസ് ഉപരോധിക്കും. അതിന് ശേഷം ഉപരോധം വീടിന് മുന്നിലേക്ക് മാറ്റും.
അതേസമയം സമര കൺവെൻഷന് പിന്നിൽ സിപിഐഎം ആണെന്നാണ് സുഭാഷ് വാസുവിന്റെ ആരോപണം. തനിക്കെതിരെ വെള്ളാപ്പള്ളി നടേശനെ മുൻനിർത്തി കളിക്കുകയാണ്. എല്ലാത്തിനുമുള്ള മറുപടി ജനുവരിയിൽ തിരുവനന്തപുരത്ത് വച്ച് നടത്തുന്ന പത്ര സമ്മേളനത്തിലുണ്ടാകുമെന്ന് സുഭാഷ് വാസു.
sndp, mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here