Advertisement

യുഡിഎഫ് പ്രതിനിധി സംഘം മംഗളൂരുവിലെത്തി; വെടിവയ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിച്ചു

December 23, 2019
Google News 1 minute Read

യുഡിഎഫ് പ്രതിനിധി സംഘം മംഗളുരുവിലെത്തി. വെടിവെപ്പിൽ കൊല്ലപ്പെട്ടവരുടെ കുടുംബാംഗങ്ങളെ സംഘം സന്ദർശിച്ചു. എംപിമാരായ കെ.സുധാകരൻ, രാജ്‌മോഹൻ ഉണ്ണിത്താൻ എന്നിവരുടെ നേതൃത്വത്തിൽ നാല് ലീഗ് എംഎൽഎമാരാണ് മംഗളുരുവിൽ സന്ദർശനം നടത്തുന്നത്.

വെടിവയ്പ്പ് നടന്ന പ്രദേശങ്ങളിലും മലയാളികൾ ഒറ്റപ്പെട്ട് പോയ സ്ഥലങ്ങളിലും പ്രതിനിധി സംഘം സന്ദർശിക്കും. മംഗളൂരു പൊലീസിന്റെ സംരക്ഷണയിലാണ് സംഘം മംഗലാപുരത്ത് സന്ദർശനം നടത്തുന്നത്. എംഎൽഎമാരായ എംസി ഖമറുദ്ദീൻ, എൻഎ നെല്ലിക്കുന്ന്, പാറക്കൽ അബ്ദുള്ള, എൻ ഷംസുദ്ദീൻ തുടങ്ങിയവരാണ് എംപിമാരോടൊപ്പം യുഡിഎഫ് പ്രതിനിധി സംഘത്തിലുള്ളത്.

മംഗളുരു സന്ദർശനത്തിൽ നേരത്തെ യുഡിഎഫിൽ ആശയക്കുഴപ്പം നിലനിന്നിരുന്നു. സന്ദർശനം റദ്ദാക്കിയതായി കെ സുധാകരൻ എംപി കഴിഞ്ഞ ദിവസം അറിയിച്ചിരുന്നുവെങ്കിലും തീരുമാനത്തിൽ ലീഗ് എംഎൽഎമാർ ഉറച്ചു നിന്നു. തുടർന്ന് നടത്തിയ ചർച്ചയ്ക്ക് ശേഷമാണ് നിശ്ചയിച്ച പ്രകാരം യുഡിഎഫ് പ്രതിനിധി സംഘം എംപിമാരുടെ നേതൃത്വത്തിൽ മംഗളുരു സന്ദർശിക്കുന്നത്.

മംഗളുരുവിൽ ഇപ്പോഴും നിരോധനാജ്ഞ നിലനിൽക്കുകയാണ്. നാളെ അർധരാത്രി വരെ നിരോധനാജ്ഞ തുടരും.

Story Highlights UDF, Curfew

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here