Advertisement

മംഗളൂരുവിൽ നിരോധനാജ്ഞ പിൻവലിച്ചു

December 24, 2019
Google News 1 minute Read

മംഗളൂരുവിൽ നിരോധനാജ്ഞ പിൻവലിച്ചു. പൗരത്വ ഭേദഗതിക്കെതിരെ നടന്ന പ്രതിഷേധത്തെ തുടർന്ന് ഡിസംബർ 18നായിരുന്നു മംഗളൂരുവിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചത്. പ്രതിഷേധങ്ങൾക്ക് അയവ് വന്നതോടെയാണ് ക്രിസ്തുമസ് ആഘോഷങ്ങൾ കൂടി കണക്കിലെടുത്ത് നിരോധനാജ്ഞ പിൻവലിക്കാൻ  പൊലീസ്
തീരുമാനിച്ചത്.

അതേസമയം സിപിഐഎം എംപിമാരടക്കമുള്ള സംഘം ഇന്ന് മംഗളൂരു സന്ദർശിക്കും. എംപിമാരായ കെ കെ രാഗേഷ്, കെ സോമപ്രസാദ് എന്നിവരുടെ നേതൃത്വത്തിൽ ജനപ്രതിനിധികളും സിപിഐഎം നേതാക്കളുമാണ് മംഗളൂരു സന്ദർശിക്കുക.

അഥിനിടെ കർണാടക മുഖ്യമന്ത്രി ബി. എസ് യെദ്യൂരപ്പയ്ക്ക് നേരെ തിരുവനന്തപുരത്ത് യൂത്ത് കോൺഗ്രസ്, കെഎസ് യു പ്രവർത്തകരുടെ കരിങ്കൊടി പ്രതിഷേധം നടന്നു. പൗരത്വ നിയമ ഭേദഗതിയുമായി ബന്ധപ്പെട്ടായിരുന്നു പ്രതിഷേധം. സ്വകാര്യ സന്ദർശനത്തിന് എത്തിയതായിരുന്നു കർണാടക മുഖ്യമന്ത്രി.

story highlights- mangalore, curfew, karnataka

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here