ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്നു; അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് ഐഎംഎഫ്

ഇന്ത്യയിൽ സാമ്പത്തിക പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ അടിയന്തിരമായി നടപടികൾ സ്വീകരിക്കണമെന്ന് അന്താരാഷ്ട്ര നാണയനിധി. നിക്ഷേപവും കുറയുന്നതും നികുതി വരുമാനം ഇടിയുന്നതും ലോകത്തിലെ തന്നെ അതിവേഗം വളർന്നുകൊണ്ടിരിക്കുന്ന സമ്പദ് വ്യവസ്ഥകളിലൊന്നായ ഇന്ത്യൻ സമ്പദ് വ്യവസ്ഥയെ ബാധിച്ചിട്ടുള്ളതായി ഐഎംഎഫ് വാർഷിക അവലോകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
ഇന്ത്യയിൽ ദശലക്ഷക്കണക്കിനാളുകൾ ദാരിദ്ര്യത്തിൽ നിന്ന് കരകയറി എങ്കിലും രാജ്യം ഇപ്പോഴും കനത്ത സാമ്പത്തിക മാദ്യം നേരിടുകയാണ്. സാമ്പത്തിക മാന്ദ്യത്തെ മറികടക്കാൻ രാജ്യം കൂടുതൽ സമഗ്രവും സുസ്ഥിരവുമായ വളർച്ച സാധ്യമാകാത്ത പക്ഷം യുവാക്കളിലൂടെ വളരുന്ന ഇന്ത്യൻ സമ്പദ് വ്യവസ്ഥ പാവാകുമെന്നും അവലേകന റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
‘ഇന്ത്യ ഇപ്പോൾ ഗൗരവതരമായ സാമ്പത്തിക മാന്ദ്യത്തിലാണ്’, ഐഎംഎഫ് ഏഷ്യ, പസഫിക് വകുപ്പിലെ റനിൽ സൽഗഡോ പറഞ്ഞു. മാത്രമല്ല, കടബാധ്യത വർധിച്ച സാഹചര്യത്തിൽ അനിവാര്യ നടപടികൾ അടിയന്തിരമായി സ്വീകരിക്കണമെന്നും ഐഎംഎഫ് ചൂണ്ടിക്കാണിക്കുന്നു. മാത്രമല്ല കടബാധ്യത കൂടിയ സാഹചര്യത്തിൽ സർക്കാറിന് കൂടുതൽ പണം ചെലവഴിക്കുന്നതിന് പരിമിതികളുണ്ടെന്നും ഐഎംഎഫ് വ്യക്തമാക്കുന്നു.
ഇന്ത്യയിലെ സാമ്പത്തിക മാന്ദ്യം ശരിക്കും അത്ഭുതപ്പെടുത്തുന്നതാണെന്ന് ഐഎംഎഫ് ചീഫ് എക്കണോമിസ്റ്റ് ഗീതാ ഗോപിനാഥ് പറഞ്ഞിരുന്നു. ഒക്ടോബറിലെ ഐഎംഎഫ് റിപ്പോർട്ട് പ്രകാരം ഇന്ത്യയിലെ സാമ്പത്തിക വളർച്ച 6.1 ശതമാനമായും കുറച്ചിരുന്നു. സാമ്പത്തിക മാന്ദ്യം കണക്കിലെടുത്ത് റിസർവ് ബാങ്ക് ഈ വർഷം പ്രധാന വായ്പാ നിരക്ക് അഞ്ച് തവണ കുറച്ചിരുന്നു.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here