സേനകളെ ഏകോപിപ്പിക്കാന്‍ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന് കേന്ദ്രസര്‍ക്കാരിന്റെ അംഗീകാരം

ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിനെ നിയമിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തിരുമാനിച്ചു. ഇന്ന് ചേര്‍ന്ന മന്ത്രിസഭ യോഗം ആണ് ഇക്കാര്യത്തില്‍ ഔദ്യോഗിക തിരുമാനം കൈകൊണ്ടത്. മൂന്ന് പ്രതിരോധ സേനകളുടെയും ഏകോപന ചുമതല നിര്‍വഹിക്കുകയാണ് ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് എന്ന സൈനിക പദവിയിലൂടെ കേന്ദ്ര സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്.
ഇന്ത്യയുടെ മൂന്ന് സേനകള്‍ക്കും കൂടി ഒരു മേധാവി ഇതാണ് ചീഫ് ഒഫ് ഡിഫന്‍സ് സ്റ്റാഫ് പദവി. കേന്ദ്ര മന്ത്രിസഭയുടെ പ്രതിരോധകാര്യ സമിതി നിയമനത്തിന് അംഗീകാരം നല്‍കി. ഫോര്‍ സ്റ്റാര്‍ ജനറല്‍ പദവിയോടെയാണ് സിഡിഎസിനെ നിയമനം. സര്‍ക്കാരിന്റെ സൈനിക ഉപദേഷ്ടാവ് എന്ന ചുമതലയും സിഡിഎസിന് ഉണ്ടാകും.
സിഡിഎസിന്റെ കാലാവധി എത്ര വര്‍ഷമായിരിക്കുമെന്ന് പിന്നിട് തിരുമാനിക്കും. ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ പുതിയ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫായി നിയമിക്കേണ്ടവരുടെ ചുരുക്കപ്പട്ടിക യോഗത്തില്‍ അവതരിപ്പിച്ചു. 64 വയസായിരിക്കും ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫിന്റെ പ്രായപരിധി.
വിരമിക്കുന്ന കരസേന മേധാവി ബിപിന്‍ റാവത്തിനെ ആദ്യ ചീഫ് ഓഫ് ഡിഫന്‍സ് സ്റ്റാഫ് ആയി നിയമിക്കുമെന്നാണ് സൂചന. അതേസമയം ഇന്ത്യന്‍ റെയില്‍വേയുടെ പുനഃസംഘടന നടപടികള്‍ക്ക് ഇന്ന് ചേര്‍ന്ന് കേന്ദ്രമന്ത്രിസഭാ യോഗം അംഗികാരം നല്കി. റെയില്‍വേയുടെ നിലവിലുള്ള എട്ട് ഗ്രൂപ്പ് എ സേവനങ്ങള്‍ ഇന്ത്യന്‍ റെയില്‍വേ മാനേജ്‌മെന്റ്് സര്‍വീസ് എന്ന പേരില്‍ പുനഃസംഘടിപ്പിക്കും.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here