എംടിബി കേരള ആറാം ലക്കം; കോറി വാലസും നൈമ ഡീസ്‌നറും ചാമ്പ്യന്മാര്‍

വയനാട് മാനന്തവാടിയില്‍ നടന്ന രാജ്യാന്തര പര്‍വത സൈക്ലിംഗ് മത്സരമായ എംടിബി കേരള ആറാം ലക്കത്തില്‍ പുരുഷ വിഭാഗത്തില്‍ കാനഡയുടെ കോറി വാലസും വനിത വിഭാഗത്തില്‍ ജര്‍മ്മനിയുടെ നൈമ ഡീസ്‌നറും ചാമ്പ്യന്മാരായി.
ഇറാന്റെ ഫര്‍സാദ് ഖോദയാരി രണ്ടാമതും ഇന്ത്യയുടെ ശിവെന്‍ മൂന്നാമതും നേപ്പാളിന്റെ ബുദ്ധി ബഹാദൂര്‍ തമാങ് നാലാമതും ഇന്ത്യയുടെ കിരണ്‍ കുമാര്‍ രാജു അഞ്ചാമതും ഫിനിഷ് ചെയ്തു. വനിതകള്‍ക്കായുള്ള രാജ്യാന്തര മത്സര വിഭാഗത്തില്‍ നേപ്പാളിന്റെ ലക്ഷ്മി മഗര്‍, ഇന്ത്യയുടെ പൂനം റാണ എന്നിവര്‍ രണ്ടും മൂന്നും സ്ഥാനങ്ങള്‍ നേടി.
പുരുഷന്‍ാര്‍ക്കുള്ള ദേശീയ വിഭാഗ മത്സരത്തില്‍ ഹിമാചല്‍ പ്രദേശ് സ്വദേശിയായ ശിവെന്‍ ഒന്നാം സ്ഥാനവും കര്‍ണാടകയുടെ കിരണ്‍ കുമാര്‍ രാജു രണ്ടും ഉത്തരാഖണ്ഡ് സ്വദേശി ദേവേന്ദര്‍ കുമാര്‍ മൂന്നും സ്ഥാനങ്ങളില്‍ ഫിനിഷ് ചെയ്തു. ആര്‍മി അഡ്വഞ്ചര്‍ ടീമിലെ പ്രകാശ് ഥാപ, പി ബഹാദൂര്‍ അലെ എന്നിവര്‍ നാലും അഞ്ചും സ്ഥാനങ്ങളിലെത്തി.
വനിതകള്‍ക്കായുള്ള ദേശീയ മത്സരത്തില്‍ ഉത്തരഖണ്ഡിന്റെ പൂനം റാണ ഒന്നാമതെത്തി. മഹാരാഷ്ട്രയുടെ പ്രിയങ്ക ശിവാജി കരന്ദെ രണ്ടാമതും കര്‍ണാടകയുടെ ജോത്സ്‌ന മൂന്നാമതും ഫിനിഷ് ചെയ്തു. അമച്വര്‍ മത്സരത്തില്‍ ചാമ്പ്യനായ ഇടുക്കി സ്വദേശി ജിനി മോള്‍ നാലാമതും ഫിനിഷ് ചെയ്തു. രാജ്യാന്തര ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1.5 ലക്ഷം രൂപയാണ് സമ്മാനം. രണ്ട്, മൂന്ന്, നാല്, അഞ്ച് സ്ഥാനം കരസ്ഥമാക്കിയവര്‍ക്ക് യഥാക്രമം 1,00,000, 50,000, 25,000, 20,000 രൂപ വീതം സമ്മാനം ലഭിക്കും. ദേശീയ ക്രോസ് കണ്‍ട്രി മത്സരത്തിലെ വിജയിക്ക് 1,00,000 രൂപ സമ്മാനം ലഭിക്കും. രണ്ട്, മൂന്ന്, നാല് സ്ഥാനങ്ങളിലെത്തിയവര്‍ക്ക് 50,000, 25,000, 20,000, 15,000 രൂപ സമ്മാനമായി ലഭിക്കും. ശനിയാഴ്ച നടന്നഫണ്‍ ആന്‍ഡ് ത്രില്‍ ചലഞ്ചിലെ ആദ്യ മൂന്നു സ്ഥാനക്കാര്‍ക്ക് സാക്ഷ്യപത്രങ്ങളും ലഭിക്കുന്നതാണ്.
Story Highlights-
MTB Kerala, 6th edition, international mountain cycling competition.
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here