Advertisement

വസ്ത്രം നോക്കി പ്രതിഷേധം ഒരു വിഭാഗത്തിന്റെ ആക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നത്:ശശി തരൂർ

December 24, 2019
Google News 1 minute Read

പൗരത്വ നിയമ ഭേദഗതിയിൽ പ്രധാനമന്ത്രിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺഗ്രസ് എംപി ശശി തരൂർ. വസ്ത്രം നോക്കി പ്രതിഷേധം ഒരു വിഭാഗത്തിന്റേതാക്കാനാണ് പ്രധാനമന്ത്രി ശ്രമിക്കുന്നതെന്ന് തരൂർ പറഞ്ഞു. തടങ്കൽപാളയങ്ങൾ ഇല്ലെന്ന് മോദി പാർലമെന്റിനെ തെറ്റിദ്ധരിപ്പിച്ചു.

Read Also: റോഹിംഗ്യകൾ ഇന്ത്യയിലേക്കെത്തുന്നതിനെ പരിഹസിച്ച് ഹിന്ദി നടൻ പരേശ് രാവൽ; മറുപടിയുമായി ശശി തരൂർ

നിയമ ഭേദഗതിക്കെതിരെ മുസ്ലീം കോഡിനേഷൻ കമ്മിറ്റിയുടെ നേതൃത്വത്തിൽ നടത്തിയ രാജ്ഭവൻ മാർച്ച് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു എംപി. പാളയത്ത് നിന്നാരംഭിച്ച മാർച്ച് രാജ്ഭവന് സമീപം പൊലീസ് തടഞ്ഞു.

നേരത്തെ വേഷം കണ്ട് പൗരത്വ നിയമ ഭേദഗതിക്കെതിരെ പ്രതിഷേധിക്കുന്നവരെ തിരിച്ചറിയാമെന്ന് പ്രധാന മന്ത്രി നരേന്ദ്ര മോദി പറഞ്ഞിരുന്നു. ഭേദഗതി രാജ്യ നന്മയ്ക്ക് വേണ്ടിയാണ്. സിഎഎയുമായി ബന്ധപ്പെട്ട് ചിലർ വ്യാജ പ്രചാരണങ്ങൾ നടത്തുന്നു. മുസ്ലിങ്ങളെ തെറ്റിദ്ധരിപ്പിക്കാനാണ് ശ്രമമെന്നും മോദി മറ്റൊരവസരത്തിൽ ആരോപിച്ചു.

 

 

 

shashi tharoor, narendra modi

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here