ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ പ്രമേയമാക്കി ക്രിസ്മസ് ഗാനം

അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപിനെതിരെയുള്ള ഇംപീച്ച്‌മെന്റ് നടപടികള്‍ പ്രമേയമാക്കി അമേരിക്കയില്‍ നിന്നൊരു ക്രിസ്മസ് ഗാനം. ഇംപീച്ച്‌മെന്റ് നടപടിയുടെ ഉദ്വേഗത്തിന്റെ നാളുകള്‍ ട്രംപിലൂടെ തന്നെ വരച്ചിടുന്നതാണ് ഈ കരോള്‍ ഗാനം. ദ വാഷിങ്ടണ്‍ ഇന്റര്‍നാഷണല്‍ കോറസ് ആണ് ഇംപീച്ച്‌മെന്റ് ഗാനം ആലപിച്ചിരിക്കുന്നത്. ക്രിസ്മസിനായി ലോകം കാത്തിരിക്കുമ്പോള്‍ ഇംപീച്ച്‌മെന്റ് നടപടികളുമായി ബന്ധപ്പെട്ട സെനറ്റിലെ വോട്ടെടുപ്പിനായി കാത്തിരിക്കുന്ന അമേരിക്കന്‍ പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപാണ് പാട്ടിലെയും വരികളിലെയും താരം. ഇംപീച്ച്‌മെന്റ് നടപടിയുടെ ഉദ്വേഗത്തിന്റെ നാളുകള്‍ ട്രംപിലൂടെ തന്നെ വരച്ചിട്ടിരിക്കുകയാണ് രചയിതാവ്.
ഒറ്റപ്പാട്ടുകൊണ്ട് ഇംപീച്ച്‌മെന്റിന്റെ തുടക്കം മുതല്‍ ഇന്നവരെയുള്ളതെല്ലാം കേള്‍വിക്കാരിലേക്ക് എത്തിക്കുകയാണ് സംഘം. ഇംപീച്ച്‌മെന്റ് പ്രക്രിയയില്‍ പ്രത്യക്ഷമായും പരോക്ഷമായും ഉള്‍പ്പെട്ട വ്‌ളാഡിമിര്‍ സെലന്‍സ്‌കി മുതല്‍ നാന്‍സി പെലോസി വരെയുള്ളവരും പാട്ടിനിടെ അതിഥികളായി വന്നുപോകുന്നുണ്ടെന്നതും ശ്രദ്ധേയമാണ്. ദ വാഷിങ്ടണ്‍ ഇന്റര്‍നാഷണല്‍ കോറസ് ആണ് ഇംപീച്ച്‌മെന്റ് കരോള്‍ ആലപിച്ചിരിക്കുന്നത്. ദേശീയ മാധ്യമമായ ബിബിസിയുടെ വരികള്‍ കടമെടുത്താലപിച്ച കരോള്‍ ഗാനത്തിന്റെ നിര്‍മാതാവ് ബെല്ല മാക്ഷെയ്‌നാണ്. ഗാനത്തിന്റെ ദൃശ്യങ്ങള്‍ക്ക് ക്യാമറ ചലിപ്പിച്ചിരിക്കുന്നത് ത്രിസ്റ്റണ്‍ സിമിനിയും പീറ്റര്‍ മുര്‍ത്തോയും ചേര്‍ന്നാണ്.
Story Highlights- The Christmas song , theme of impeachment , Trump
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here