കരൾ സംബന്ധമായ അസുഖത്തിനു സർജറി കാത്ത് അഞ്ച് വയസ്സുകാരൻ; 24 മണിക്കൂറിനുള്ളിൽ വേണ്ടത് 10 ലക്ഷം രൂപ

കരൾ സംബന്ധമായ അസുഖത്തിൽ വലഞ്ഞ് അഞ്ചു വയസ്സുകാരൻ. കൊച്ചിൻ യൂണിവേഴ്സിറ്റി ഫോട്ടോണിക്‌സ് വകുപ്പിലെ ഗവേഷണ വിദ്യാർഥിയായ സഹീർ അൻസാരിയുടെ മകൻ സൈനുൽ ആബിദാണ് കരൾ സംബന്ധമായ രോഗം കൊണ്ട് കൊച്ചി അമൃത ഹോസ്പിറ്റലിൽ ചികിത്സയിൽ കഴിയുന്നത്.
മുൻപ് എറണാകുളം മെഡിക്കൽ കോളേജിലും കോട്ടയം മെഡിക്കൽ കോളേജിലും ചികിത്സയിലായിരുന്ന സൈനുൽ ആബിദിൻ്റെ അസുഖം ഭേദമാവാൻ കരൾ മാറ്റി വെക്കൽ ശസ്ത്രക്രിയ മാത്രമാണ് മാർഗം. കരളിന്റെ പ്രവർത്തനം മോശമായി അസുഖം തലച്ചോറിലേക്കും ബാധിച്ചു തുടങ്ങിയത് കൊണ്ട് എത്രയും വേഗം കരൾ മാറ്റി വെക്കേണ്ടതുണ്ട്. ഇരുപത്തിനാലു മണിക്കൂറിനുള്ളിൽ കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയക്കുള്ള ആരംഭ ചികിത്സകൾ തുടങ്ങേണ്ടതുണ്ടെന്നാണ് ആശുപത്രി അധികൃതർ അറിയിക്കുന്നത്. സർജറിക്ക് ആകെ പതിനെട്ടു ലക്ഷം തുകയാണ് ചെലവ് വരിക. പത്തു ലക്ഷം രൂപ അടിയന്തിരമായി ആശുപത്രിയിൽ അടച്ചാൽ മാത്രമേ സർജറി ചെയ്യാൻ സാധിക്കൂ.
ജാർഖണ്ഡിൽ നിന്നും ഗവേഷണത്തിനായി കേരളത്തിലെത്തിയ ആളാണ് സഹീർ അൻസാരി. യൂണിവേഴ്സിറ്റി നല്കുന്ന ഫെല്ലോഷിപ്പ് മാത്രമേ അദ്ദേഹത്തിന് വരുമാനമായി ഉള്ളൂ. പതിനെട്ടു ലക്ഷം രൂപ ഇത്ര ചുരുങ്ങിയ സമയത്ത് സംഘടിപ്പിക്കാൻ അദ്ദേഹത്തിനു സാധിക്കില്ല. അതുകൊണ്ട് തന്നെ ഒരു പിഞ്ചുകുഞ്ഞിൻ്റെ ജീവൻ രക്ഷിക്കാൻ നാം ഒപ്പം നിൽക്കേണ്ടതുണ്ട്. എത്ര ചുരുങ്ങിയ തുക ആയിരുന്നാലും നൽകിയാൽ ആ കുടുംബത്തിനും അഞ്ചു വയസ്സുകാരൻ കുഞ്ഞിനും അത് വലിയ ആശ്വാസമാകും.
Account holder :Md Zaheer Ansari
Account Number : 30273504901
IFSC code : SBIN0070235
CUSAT Campus Branch
Zaheer mob :+91 85929 43189
Pradeep(colleuge mob): +91 90485 27886
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here