Advertisement

മമ്മൂട്ടിയും മഞ്ജുവും ആദ്യമായി ഒന്നിക്കുന്ന ചിത്രത്തിൽ നിഖില വിമലും

December 25, 2019
Google News 1 minute Read

മമ്മൂട്ടിയും മഞ്ജു വാര്യറും ആദ്യമായി ഒന്നിക്കുന്ന ചിത്രം ജനുവരി ഒന്നിന് ചിത്രീകരണം ആരംഭിക്കുകയാണ്. ന​വാ​ഗ​ത​നാ​യ​ ​ജോ​ഫി​ൻ​ ​ടി. ​ചാ​ക്കോ​യാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ മഞ്ജു വാര്യറിനൊപ്പം യുവനടി നിഖില വിമൽ കൂടി ഉണ്ടാവുമെന്നാണ് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്.

പുറത്തു വരുന്ന റിപ്പോർട്ടുകൾ ശരിയാണെങ്കിൽ രണ്ട് നായികമാരാണ് ചിത്രത്തിൽ ഉണ്ടാവുക. മഞ്ജുവിനെപ്പോലെ നിഖിലയും മമ്മൂട്ടിക്കൊപ്പം ആദ്യമായാണ് അഭിനയിക്കുന്നത്. ആ​ന്റോ​ ​ജോ​സ​ഫും​ ​ബി​ ​ഉ​ണ്ണി​ക്കൃ​ഷ്ണ​നും​ ​ചേ​ർന്നാണ് ഈ​ ​ത്രി​ല്ലർ ചിത്രം നിർമ്മിക്കുക. സണ്ടേ ഹോളിഡേ, വിജയ് സൂപ്പറും പൗർണമിയും തുടങ്ങിയ ചിത്രങ്ങളുടെ സംവിധായകനായ ജി​സ് ​ജോ​യി​യു​ടെ​ ​സ​ഹ​സം​വി​ധാ​യ​ക​നാ​യി​രു​ന്നു​ ​ജോ​ഫി​ൻ​ ​ടി.​ ​ചാ​ക്കോ. ജഫിൻ​ ​പ​റ​ഞ്ഞ​ ​ക​ഥ​ ​ഇ​ഷ്ട​മാ​യ​ ​മ​മ്മൂ​ട്ടി​ ​മ​റ്റ് ​പ്രോ​ജ​ക്ടു​ക​ൾ​ ​മാ​റ്റി​വ​ച്ച് ​ഈ​ ​ചി​ത്ര​ത്തി​ന് ​ഡേ​റ്റ്‌​ ​ന​ൽ​ക്കു​ക​യാ​യി​രു​ന്നുവെന്നാണ് വിവരം.

അ​ഡ്വ​ഞ്ചേ​ഴ്സ് ​ഒ​ഫ് ​ഓ​മ​ന​ക്കു​ട്ട​ൻ,​ ​കോ​ട​തി​ ​സ​മ​ക്ഷം​ ​ബാ​ല​ൻ​ ​വ​ക്കീ​ൽ​ ​തുടങ്ങിയ ചിത്രങ്ങളിൽ പ്രവർത്തിച്ച​ ​അ​ഖി​ൽ​ ​ജോ​ർ​ജാ​ണ് സിനിമയുടെ ​ഛാ​യാ​ഗ്രാ​ഹ​ക​ൻ.

ബിഗ് ബഡ്ജറ്റ് ചിത്രം മാമാങ്കമാണ് മമ്മൂട്ടിയുടേതായി അവസാനം പുറത്തു വന്ന സിനിമ. സമ്മിശ്ര പ്രതികരണങ്ങളാണ് സിനിമക്ക് ലഭിക്കുന്നത്. റോഷൻ ആൻഡ്രൂസ്-ഉണ്ണി ആർ കൂട്ടുകെട്ടിലൊരുങ്ങിയ പ്രതി പൂവൻകോഴിയാണ് മഞ്ജുവിൻ്റെ അവസാന സിനിമ. കാർത്തി നായകനായ തമ്പി എന്ന തമിഴ് സിനിമയാണ് നിഖില വിമലിൻ്റേതായി അവസാനം പുറത്തിറങ്ങിയത്.

Story Highlights: Mammootty, Manju Warrier, Nikhila Vimal

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here