സ്വത്ത് തര്‍ക്കം; മാവേലിക്കരയില്‍ വൃദ്ധമാതാവിന് മകന്റെ ക്രൂര മര്‍ദനം

സ്വത്ത് ഭാഗം വെക്കുന്നതിലുള്ള തര്‍ക്കത്തെ തുടര്‍ന്ന് മാവേലിക്കര ചുനക്കരയില്‍ വൃദ്ധ മാതാവിന് മകന്റെ ക്രൂര മര്‍ദ്ദനം. ചുനക്കര ശ്രീനിലയത്തില്‍ ഭവാനി അമ്മയ്ക്കാണ് മകനില്‍ നിന്നും ക്രൂരമായി മര്‍ദനമേറ്റത്. റിട്ടേര്‍ഡ് സൈനീക ഉദ്യോഗസ്ഥനായ മകന്‍ ബാലകൃഷ്ണനെ നൂറനാട് പൊലീസ് വധശ്രമത്തിന് അറസ്റ്റ് ചെയ്തു.
മകന്‍ ബാലകൃഷ്ണന്‍ ഭവാനി അമ്മയെ ഊന്നു വടികൊണ്ട് അടിക്കുകയായിരുന്നു. 22നാണ് ഭവാനി അമ്മയ്ക്ക് മര്‍ദനമേല്‍ക്കുന്നത്. തുടര്‍ന്ന് വീട്ടിലെത്തിയ ആശാ പ്രവര്‍ത്തക ദൃശ്യങ്ങള്‍ പകര്‍ത്തി നാട്ടുകാരെ വിവരം അറിയിക്കുകയായിരുന്നു. നാട്ടുകാര്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ നൂറനാട് പൊലീസ് സ്ഥലത്തെത്തി ഭവനിയമ്മയെ മാവേലിക്കര ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇരു കൈകളും മര്‍ദനത്തില്‍ രക്തം കട്ടപിടിച്ച അവസ്ഥയില്‍ ആയിരുന്നു.
അടിക്കുന്നതിനിടയില്‍ നിലവിളിച്ച തന്റെ വായയ്ക്കുള്ളില്‍ കൂടി കൈകടത്തിയും കഴുത്തിന് പിടിച്ച് ഞെരുക്കിയും കൊലപ്പെടുത്താന്‍ ശ്രമിച്ചതായും ഭവാനി അമ്മ പൊലീസിന് മൊഴി നല്‍കി. ഇതിന് മുന്‍പ് നിരവധി തവണ ബാലകൃഷ്ണന്‍ അമ്മയെ അക്രമിച്ചിട്ടുണ്ടെന്നു നാട്ടുകാര്‍ പൊലീസിനോട് പറഞ്ഞു. ഭവാനി അമ്മയും ഭര്‍ത്താവ് രാഘവന്‍പിള്ളയും വീട്ടില്‍ തനിച്ചാണ് താമസം. സംഭവത്തില്‍ ബാലകൃഷ്ണനെതിരെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. വധശ്രമത്തിന് ഇയാള്‍ക്കെതിരെ കേസ് എടുത്തതായി പൊലീസ് പറഞ്ഞു.
Story Highlights- Property dispute; Man brutally beaten by an elderly mother in Mavelikkara
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here