സ്വത്തുതര്‍ക്കം; അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍

ഓഹരി നല്‍കാത്തതിലുള്ള ശത്രുതയെ തുടര്‍ന്ന് അമ്മായി അമ്മയെ തലയ്ക്കടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചയാള്‍ അറസ്റ്റില്‍. കൊല്ലം പുത്തൂരിലാണ് സംഭവം. തേവലപ്പുറം പാലവിള പുത്തന്‍ വീട്ടില്‍ ശശിധരനെയാണ് (56) പൊലീസ് അറസ്റ്റ് ചെയ്തത്.
ഈ മാസം അഞ്ചിന് രാത്രിയാണ് കേസിന് ആസ്പദമായ സംഭവം നടക്കുന്നത്. രാത്രി 10.30ന് വീട്ടില്‍ കിടക്കുകയായിരുന്ന ശാന്തകുമാരിയെ (76) വടികൊണ്ട് തലയിലും നെഞ്ചത്തും മര്‍ദ്ദിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു. തലയിലും ശരീരത്തും പരിക്കേറ്റിട്ടുണ്ട്. ഇവരുടെ കൈക്കും പൊട്ടലുണ്ട്.
Read Also : മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍
മര്‍ദനത്തിനൊടുവില്‍ കുട്ടികളുടെ സര്‍ട്ടിഫിക്കറ്റും പ്രമാണവുമെല്ലാം തീയിട്ട് നശിപ്പിക്കുയും ജനാലകളും വാതിലും വെട്ടി നശിപ്പിക്കുകയും ചെയ്തതായും പരാതിയില്‍ പറയുന്നു. പുത്തൂര്‍ ഐ.എസ്.എച്ച്.ഒ സുഭാഷ്‌കുമാറിന്റെ നിര്‍ദേശാനുസരണം പ്രിന്‍സിപ്പല്‍ എസ്.ഐ. ജയേഷിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്. ശശിധരനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.
Story Highlights: Property dispute; Man arrested for trying to kill aunt
ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here