Advertisement

മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി ജൂനിയര്‍ ആര്‍ട്ടിസ്റ്റ് പിടിയില്‍

March 9, 2022
Google News 2 minutes Read

സിനിമാരംഗത്ത് പ്രവര്‍ത്തിക്കുന്ന ജൂനിയര്‍ ആര്‍ട്ടിസ്റ്റിനെ മാരക മയക്കുമരുന്നായ എം.ഡി.എം.എയുമായി (മെത്തലീന്‍ ഡയോക്‌സി മെത്താഫെറ്റാമിന്‍) എക്‌സൈസ് പിടികൂടി. കൊല്ലം എക്‌സൈസ് നര്‍ക്കോട്ടിക് സ്‌പെഷ്യല്‍ സ്‌ക്വാഡ് ‘ഓപ്പറേഷന്‍ സ്റ്റഫിന്റെ’ ഭാഗമായി നടത്തിയ റെയ്ഡിലാണ് ജൂനിയര്‍ ആര്‍ട്ടിസ്റ്റ് കുടുങ്ങിയത്. കൊല്ലം മുഖത്തല പേരയം വയലില്‍ പുത്തന്‍വീട്ടില്‍ നഷീബാണ് (28) അറസ്റ്റിലായത്.

Read Also : ഡൽഹിയിൽ 17 കാരിയെ മുൻ ഐബി ഉദ്യോഗസ്ഥൻ പീഡിപ്പിച്ചു

കൊല്ലം എക്‌സൈസ് സ്‌പെഷല്‍ സ്‌ക്വാഡ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ജി. കൃഷ്ണകുമാറിന്റെ നേതൃത്വത്തിലുള്ള ഷാഡോ സംഘമാണ് 1.200 ഗ്രാം എം.ഡി.എം.എയും അത് കടത്താന്‍ ഉപയോഗിച്ച ബൈക്കുമായി നഷീബിനെ പിടികൂടിയത്. പ്രതി ചലച്ചിത്രങ്ങളിലും ഷോര്‍ട്ട് ഫിലിമുകളിലും ചെറിയ വേഷങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.

ചലച്ചിത്ര രംഗത്തുള്ള ബന്ധങ്ങളില്‍ നിന്നുമാണ് ഇത് ഉപയോഗിക്കാന്‍ തുടങ്ങിയതെന്നും എറണാകുളത്തുള്ള ലഹരി മാഫിയകളില്‍ നിന്നുമാണ് എം.ഡി.എം.എ വാങ്ങി കൊല്ലത്തുള്ള വിദ്യാര്‍ഥികള്‍ക്കും യുവാക്കള്‍ക്കും വില്‍പ്പന നടത്തിയിരുന്നതെന്നും പ്രതി വെളിപ്പെടുത്തി. കേസിലെ ലഹരിമാഫിയയെക്കുറിച്ച് വിശദമായ അന്വേഷണം നടത്താന്‍ തീരുമാനിച്ചതായി കൊല്ലം ഡെപ്യൂട്ടി എക്‌സൈസ് കമ്മിഷണര്‍ ബി. സുരേഷ് അറിയിച്ചു.

Story Highlights: Junior artist arrested with MDMA

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉
നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News
Advertisement

ട്വന്റിഫോർ ന്യൂസ്.കോം വാർത്തകൾ ഇപ്പോൾ വാട്സാപ്പ് വഴിയും ലഭ്യമാണ് Click Here